സിദ്ധാർഥയുടെ കത്തിനെക്കുറിച്ച് മുൻ ഡി.ഐ.ജി. അശോക് കുമാർ മൽഹോത്ര അന്വേഷിക്കും!

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യചെയ്ത ഉടമ വി.ജി. സിദ്ധാർഥയുടെ കത്തിനെക്കുറിച്ച് ‘കഫേ കോഫി ഡേ’ കമ്പനി അന്വേഷിക്കും. ഇതിനായി സി.ബി.ഐ. മുൻ ഡി.ഐ.ജി. അശോക് കുമാർ മൽഹോത്രയെ നിയോഗിച്ചു.

സിദ്ധാർഥയുടെ കത്തിൽ സാമ്പത്തികബുദ്ധിമുട്ടിനെക്കുറിച്ചും ആദായനികുതി റെയ്ഡിനെക്കുറിച്ചും പരാമർശിച്ചിരുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ നേരത്തേ രാജ്യാന്തര കമ്പനിയെ ഏൽപ്പിച്ചിരുന്നു. ഇതൊഴിവാക്കിയാണ്, സി.ബി.ഐ.യിലിരിക്കെ നിരവധി സാമ്പത്തികകുറ്റകൃത്യങ്ങൾ അന്വേഷിച്ച മുൻ ഉദ്യോഗസ്ഥനെ കമ്പനി അന്വേഷണച്ചുമതല ഏൽപ്പിച്ചത്.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ജൂലായ് 31-നാണ് സിദ്ധാർഥയെ പുഴയിൽ ചാടിമരിച്ചനിലയിൽ കണ്ടെത്തിയത്. സിദ്ധാർഥയെ കാണാതായതിന് പിന്നാലെയാണ് കത്ത് പുറത്തായത്. കമ്പനി ഡയറക്ടർബോർഡ് അറിയാതെ ചില സാമ്പത്തിക ഇടപാടുകൾ നടന്നതായും ആദായനികുതി വകുപ്പ് ഡയറക്ടർ ജനറൽ അകാരണമായി പീഡിപ്പിച്ചതായും കത്തിൽ സൂചിപ്പിച്ചതു കണക്കിലെടുത്താണ് വിശദമായ അന്വേഷണം നടത്താൻ കമ്പനി ഡയറക്ടർബോർഡ് യോഗം തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts