പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും വൈറലായിട്ടുള്ള വ്യക്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോദിയുടെ പേരില്‍ സാരികളും ജാക്കറ്റുകളും വിപണിയിലെത്തിയിരുന്നു.
പ്രധാന മന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത സാരികളും മോദിയുടെ പേരിലിറങ്ങിയ ജാക്കറ്റുകളും ഉത്തരേന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം ചെയ്തതായിരുന്നു സാരികള്‍.
‘സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്, മന്‍ കീ ബാത്ത്, മോദി വിഷന്‍’ എന്നൊക്കെ ഈ സാരികള്‍ക്ക് പേരുകളും ലഭിച്ചു. പൂക്കളും ഡിസൈനുകള്‍ക്കും പുറമേ രണ്ടായിരം രൂപ നോട്ടിന്‍റെ ചിത്രവും ചില സാരികളില്‍ ഇടം പിടിച്ചിരുന്നു.
പ്രധാനമന്ത്രിയ്ക്കുള്ള തങ്ങളുടെ പിന്തുണ അറിയിക്കാനായി നിരവധി സ്ത്രീകള്‍ സാരികള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മോദിയുടെ പേരിലിറങ്ങിയ പൊട്ടുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പരസ് ഫാന്‍സി ബിന്ദി എന്ന കമ്പനിയാണ് മോഡിയുടെ ചിത്രം പതിച്ച് പൊട്ടുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
So the Paytm brand ambassador is now the face of Paras Fancy Bindi too. #ModiHaiTohMumkinHai pic.twitter.com/NLsu3FjKV7
— Md Salim (@salimdotcomrade) March 28, 2019
മോദിയുടെ ചിത്ര൦ കൂടാതെ ബിജെപിയുടെ ഔദ്യോഗിക ചിഹ്നമായ താമരയും കവറില്‍ പതിച്ചിട്ടുണ്ട്. ലോക്സഭാംഗമായ മുഹമ്മദ് സലിമാണ് മോദി പൊട്ടുകളുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന മുദ്രാവാക്യമായിരുന്ന ‘ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍’ എന്ന വാക്യവും കവറില്‍ പതിച്ചിട്ടുണ്ട്.
പേറ്റിഎം ബ്രാന്‍ഡ് അംബാസിഡര്‍ ഇപ്പോള്‍ പരസ് ഫാന്‍സി പൊട്ടുകളുടെ മുഖം കൂടിയാണ് എന്ന അടിക്കുറിപ്പോടെയാണ് സലിം ചിത്രങ്ങള്‍ പങ്കുവച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.