ബെംഗളൂരു : നഗരത്തിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന ബി.എം.എസ്.സി പ്രീമിയർ ലീഗ് ഈ മാസം 5 ന് മഡിവാളയിലെ സെന്റ് ജോൺസ് ക്വേർട്ടേഴ്സ് ഗ്രൗണ്ടിൽ വച്ച് നടക്കും.
കർണാടക അത് ലെറ്റിക് കൗൺസിലിന്റെ സി.ഇ.ഒ ശ്രീ എൽവിസ് പരിപാടിയുടെ മുഖ്യാതിഥി ആയിരിക്കും.
അപേക്ഷിച്ച 160 ൽ അധികം കളിക്കാരിൽ നിന്ന് ഐപിഎൽ മാതൃകയിൽ ക്യാപ്റ്റൻ മാർ ലേലം വിളിച്ചെടുത്ത കളിക്കാരാണ് 8 ടീമുകളായി ലീഗിൽ പരസ്പരം മാറ്റുരക്കുന്നത്.
മഡിവാള ബ്ലാസ്റ്റേഴ്സ്, ഗ്രിഫിൻസ്,ദാദ ബോയ്സ്, റോയൽ സ്ട്രൈക്കേഴ്സ്, കിംഗ്സ് XI ബാംഗ്ലൂർ, ഡ്രീം ചേസേഴ്സ്, ഓൾഡ് മോങ്ക് സ്, മൈറ്റി ഈഗിൾസ് എന്നിവയാണ് ടീമുകൾ.
ബെംഗളൂരു മലയാളികളുടെ കായികമായ വളർച്ചക്ക് ഉത്തേജനമാകുക എന്ന ലക്ഷ്യവുമായി ഈ വർഷം മാർച്ച് 23 നാണ് മഡിവാള കേന്ദ്രീകരിച്ച് ഈ ക്ലബ് പ്രവർത്തനമാരംഭിച്ചത്.
മുൻ സംസ്ഥാന ആഭ്യന്തര മന്ത്രി ബഹുമാന്യനായ ശ്രീ രാമലിംഗ റെഡ്ഡി തിരിതെളിച്ച് തുടക്കം കുറിച്ച ഈ കൂട്ടായ്മയിൽ രണ്ട് മാസത്തിനുള്ളിൽ 100ൽ അധികം മലയാളി യുവാക്കൾ അംഗങ്ങളായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.