ബെംഗളൂരു: വാഹനത്തിരക്ക് കൊണ്ടു വീർപ്പുമുട്ടുന്ന റോഡിലാണ് കന്നുകാലികൾ കൂട്ടമായി മേയുന്നത്. ഗതാഗതകുരുക്കിന് പുറമെ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ പതിവായിട്ടും നടപടികൾ സ്വീകരിക്കാൻ മടിക്കുകയാണ് ബിബിഎംപി. നഗരത്തിൽ അലഞ്ഞു തിരിയുന്ന കാലികളെ പിടികൂടാൻ ബിബിഎംപി മൃഗസംരക്ഷണ വിഭാഗത്തിന്റെ പരിശോധനകൾ നിലച്ചതോടെ പ്രധാന റോഡുകളിൽ പോലും രാപകൽ ഭേദമില്ലാതെ കാലികളുടെ സഞ്ചാരമാണ്.
കെആർ മാർക്കറ്റ്, കലാശിപാളയം, ശിവാജിനഗർ, യശ്വന്തപുര എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ കാലിശല്യം കാരണം വ്യാപാരികൾ പൊറുതിമുട്ടിയിരിക്കുകയാണ്. പരിപാലിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഉടമസ്ഥർ രാവിലെ കാലികളെ അഴിച്ചുവിടുകയാണ് പതിവ്. കാലികളെ അലക്ഷ്യമായി അഴിച്ചുവിടുന്നവർക്കെതിരെ 600 രൂപയാണ് ബിബിഎംപി ഈടാക്കുന്നത്. ഇടക്കാലത്ത് ട്രാഫിക് പൊലീസും ബിബിഎംപിയും ചേർന്ന് കാലികളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നെങ്കിലും പിഴയടച്ച് ഉടമകൾ ഇവയെ തിരിച്ചുകൊണ്ടുപോകും. നഗരത്തിൽ കാലിവളർത്തൽ കേന്ദ്രം നടത്തുന്നവർക്ക് ബോധവൽകരണം നടത്തിയെങ്കിലും അലഞ്ഞുതിരിയുന്ന കാലികളുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.