ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി; ചലച്ചിത്ര താരം ദുനിയാ വിജയും മറ്റു മൂന്നു പേരും അറസ്റ്റിൽ.

ബെംഗളൂരു: ജിം പരിശീലകനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസിൽ കന്നഡ ചലച്ചിത്ര താരം ദുനിയാ വിജയും മറ്റു മൂന്നു പേരും അറസ്റ്റിൽ. വസന്ത് നഗർ അംബേദ്കർ ഭവനിൽ ശരീരസൗന്ദര്യ മൽസരം നടക്കുന്നതിനിടെയാണു ജിം പരിശീലകനായ മാരുതി ഗൗഡയെ ദുനിയാ വിജയും സംഘവും തട്ടിക്കൊണ്ടു പോയത്. താരത്തിന്റെ  മുൻ ജിം പരിശീലകനായ കൃഷ്ണ മൂർത്തിയുടെ (പാനിപുരി കിറ്റി) ബന്ധുവാണ് മാരുതി ഗൗഡ. പാനിപുരി കിറ്റിയോടുള്ള വിരോധം കാരണം മൽസരത്തിനിടെ മാരുതി ഗൗഡയെ ദുനിയാ വിജയും സംഘവും കളിയാക്കി. ഇതിനെ തുടർന്നു നടന്ന വാക്കുതർക്കമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. പാനിപുരി കിറ്റി പരാതിയുമായി ഹൗഗ്രൗണ്ട്സ് പൊലീസിനെ സമീപിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

പൊലീസ് രക്ഷിച്ച മാരുതിഗൗഡയെ പിന്നീട് വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ തട്ടിക്കൊണ്ടു പോയ ശേഷം രാജരാജേശ്വരി നഗറിലെത്തിച്ച് തന്റെ വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമം നടന്നതായി മാരുതി ഗൗഡ പൊലീസിനോടു പറഞ്ഞു. ദുനിയാ വിജയിന്റെ ആരാധകരാണ് അക്രമിച്ചതെന്നു പൊലീസിനോടു പറയണമെന്നും നിർബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts