ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്നു ഗതാഗതം നിലച്ച ബെംഗളൂരു-മംഗളൂരു റെയിൽപാതയിൽ ഈ ആഴ്ച ഗതാഗതം പുനരാരംഭിക്കും. സകലേശ്പുര താലൂക്കിലെ യേഡകുമേരി, സുബ്രഹ്മണ്യ റോഡ് സ്റ്റേഷനുകൾക്കിടയിലാണ് ഓഗസ്റ്റ് 24നു മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ബെംഗളൂരുവിൽനിന്നു മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ സകലേശ്പുരവരെയാണു സർവീസ് നടത്തുന്നത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണെന്നു ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ അപർണ ഗാർഗ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
ചെന്നൈ: മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തമിഴ്നാട്... -
നടിക്ക് നേരെ ലൈംഗിക അതിക്രമം; കന്നഡ സീരിയൽ നടൻ അറസ്റ്റിൽ
ബെംഗളൂരു: നടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത... -
വന്യജീവിസങ്കേതങ്ങൾക്കരികെ മദ്യശാലകൾ; നടപടിവേണമെന്ന് ആവശ്യം ; പ്രതിഷേധവുമായി പരിസ്ഥിതിസംരക്ഷകരും
ബംഗളുരു : നാഗർഹോളെ കടുവസങ്കേതത്തിനരികെയുള്ള മദ്യശാലകൾ പൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ...