കേരളം നേരിടുന്നത് 1924ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയം; അടിയന്തര സഹായമായി 100 കോടി

കൊ​ച്ചി: കാലവര്‍ഷം ദുരന്തം വിതച്ച സംസ്ഥാനത്തിന് മഴക്കെടുതി നേ​രി​ടാ​ന്‍ 100 കോ​ടി​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്ര​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേ​ര​ളം നേ​രി​ടു​ന്ന​ത് 1924ന് ​ശേ​ഷ​മു​ള്ള എ​റ്റ​വും വ​ലി​യ പ്ര​ള​യ​മെ​ന്ന് നിരീക്ഷിച്ച അദ്ദേഹം, സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും സൂചിപ്പിച്ചു.

  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും

ആദ്യഘട്ടത്തില്‍ അനുവദിച്ച തുകയ്ക്ക് പുറമെയാണ് 100 കോ​ടി രൂപ അധികമായി അനുവദിക്കുന്നത്.

എ​ന്നാ​ല്‍ പ്രളയക്കെടുതികള്‍ നേരിടാന്‍ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1220 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​ത്തോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

8316 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് സംസ്ഥാനത്തിന് ഉ​ണ്ടാ​യ​തെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാ​ജ്നാ​ഥ് സിം​ഗി​ന് സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ത്തി​ല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു.

  ഓഫീസിൽ പോകാൻ വൈകുന്നു, വഴിമധ്യേ ഓട്ടോ നിർത്തി ഡ്രൈവർക്ക് 'ഫ്രൂട്ട്സ് ഷോപ്പിംഗ്'; ബെംഗളൂരുവിൽ നിന്നൊരു കൗതുക വാർത്ത

കേരളത്തിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
[masterslider id="10"]

Related posts

Click Here to Follow Us