ബെംഗളൂരുവിൽ മാംസവിൽപ്പനയ്ക്ക് സമ്പൂർണ്ണ നിരോധനം

ബെംഗളൂരു: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വെള്ളിയാഴ്ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) അധികാരപരിധിയിൽ മാംസവിൽപ്പനയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

അന്നേ ദിവസം നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതിനും കശാപ്പുശാലകളുടെ പ്രവർത്തനത്തിനും കർശന വിലക്കുണ്ടായിരിക്കും. കൂടാതെ കടകൾ വഴിയുള്ള മാംസ വിൽപ്പനയും പൂർണ്ണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.

നിയമം ലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts