ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍‌

കാസർകോട് ആത്മഹത്യ ചെയ്ത വ്ലോഗര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍സുഹൃത്തും മരിച്ചനിലയില്‍. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന ചിന്നു ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം.ഒരാഴ്ച മുന്‍പായിരുന്നു സോഷ്യല്‍ മീഡിയയില്‍‌ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മ ജീവനൊടുക്കിയത്.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തത്. ഇടയ്ക്ക് സുഹൃത്ത് ഫോണിൽ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോൺ എടുക്കാത്തതിനെ തുടർന്ന് മുറിയിൽ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളി

ൽ സജീവമായിരുന്ന ചിന്നു പാപ്പുവിന് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ്‌ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
[masterslider id="10"]

Related posts