ന​വ​ജാ​ത ശി​ശു​വി​​നെ റോഡരികിൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു : ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​മ​രാ​ജ് ന​ഗ​റി​ലാണ് സംഭവം.

10 മു​ത​ൽ 15 വ​രെ ദി​വ​സം പ്രാ​യ​മാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഹാ​ര​വെ ഹൊ​ബ്ലി​യി​ലെ ത​മ​ദ​ഹ​ള്ളി- സ​ഗ​റെ റോ​ഡ​രി​കി​ലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.

തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് കുഞ്ഞിനെ കണ്ടെത്തിയത്. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഒരാളാണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി സമീപത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചത്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

കുട്ടിയെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ചാ​മ​രാ​ജ് ന​ഗ​റി​ലെ മാ​തൃ​ശി​ശു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുകയായിരുന്നു. നിലവിൽ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts