പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗഡ്കരിയുടെ പേര് നിർദ്ദേശിച്ച് കോൺഗ്രസ് എംഎൽഎ.

ശിവമോഗ:  75 വയസ്സ് തികയുന്നവർ അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത സാഗർ എംഎൽഎ ഗോപാലകൃഷ്ണ ബേലൂർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ നിന്ന് ഇറങ്ങിയാൽ അദ്ദേഹത്തിന് പകരക്കാരനാകാൻ എറ്റവും യോഗ്യൻ ഗഡ്കരിയാണെന്നും അതു ശരിയായ തിരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

75 വയസ്സ് തികഞ്ഞതിന് ബി.എസ്. യെദ്യൂരപ്പയെ കരയിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കിയ ബിജെപികാർ ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ ആർ.എസ്.എസ് മേധാവിയുടെ ആഗ്രഹപ്രകാരം പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ദരിദ്രരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു.

രാജ്യത്തിന്റെ സമ്പത്ത് കുറച്ച് പേരുടെ കൈകളിലേക്ക് പോകുന്നുണ്ടെന്ന് ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. ഇത് കാണുമ്പോൾ, പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യൻ അദേഹമാണെന്നു തോന്നുന്നുവെന്നും എം.എൽ. എ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts