വർഗീയ പരാമർശങ്ങളോടെ പ്രായപൂർത്തിയകാത്ത കുട്ടികളുടെ വീഡിയോ പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ പട്ടണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉപദ്രവിക്കുകയും വർഗീയ പരാമർശങ്ങളുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്തവരിൽ ഒരാളുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ജൂലൈ 5 ന് പുത്തൂർ കസബ ഗ്രാമത്തിലെ ബീർമലെ കുന്നിന് സമീപം ഇരിക്കുമ്പോൾ പരാതിക്കാരന്റെ മകനും അയാൾക്ക് പരിചയമുള്ള ഒരു പെൺകുട്ടിയും പ്രതികകളും തമ്മിൽ തർക്കമുണ്ടായി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രതികൾ അസഭ്യം പറയുകയും അവരുടെ വീഡിയോ റെക്കോർഡ് ചെയ്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

പ്രതികൾ സമീപത്തുള്ളവരുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചു, തുടർന്ന് വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ വർഗീയ പരാമർശങ്ങൾ നടത്തി വീഡിയോ പ്രചരിപ്പിച്ചു.

അന്വേഷണത്തിനൊടുവിൽ പുരുഷോത്തം (43), രാമചന്ദ്ര (38) എന്നിവരെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!
[masterslider id="10"]

Related posts