കുടിച്ച അതേ ക്ലാസിൽ കാപ്പി വീണ്ടും ചോദിച്ചു; നിരസിച്ച ജീവനക്കാരന് യുവാക്കളുടെ മർദനം

ബെംഗളൂരു : കോഫി ഷോപ്പിൽ ജീവനക്കാരന് നാലംഗസംഘത്തിൻ്റെ ക്രൂരമർദനം. ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫിക്കടയിലാണ് സംഭവം. നാല് പേർ ഒരുമിച്ച് കടയിലെത്തി ജീവ​ന​ക്കാരനോട് ഓരോ കപ്പ് കാപ്പി വീതം ചോദിച്ചു.

കാപ്പി കുടിച്ചതിന് ശേഷം കുടിച്ച അതേ ക്ലാസിനകത്തേയ്ക്ക് അൽപ്പം കാപ്പി കൂടി ഒഴിച്ചു നൽകാൻ നാലംഗസംഘം ആവശ്യപ്പെട്ടു.

എന്നാൽ അങ്ങനെ തരാൻ കഴിയില്ലെന്നും പകരം ഒരു കാപ്പി കൂടി വാങ്ങിയാൽ മതിയെന്നും ജീവനക്കാർ മറുപടി നൽകി.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

ഇതിൽ പ്രകോപിതരായ ചെറുപ്പക്കാർ ജീവനക്കാരനെ മർദിച്ചു. പിന്നാലെ അസഭ്യവർഷവും നടത്തി. ജീവനക്കാര ൻ്റെ തലയിലും വയറ്റിലും മുഖത്തുമാണ് അക്രമികൾ മർദിച്ചത്.

മർദ്ദനം നിർത്തുന്നില്ലെന്ന് മനസിലായപ്പോൾ കടയിലെ മറ്റു ജീവനക്കാർ ഇടപെട്ടാണ് യുവാക്കളെ പിടിച്ചുമാറ്റിയത്.

അതെസമയം ജീവനക്കാരനെ സംഘം മർദിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ ജീവനക്കാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
[masterslider id="10"]

Related posts