യുടേണടിച്ച് വിദേശകാര്യമന്ത്രാലയം; പ്രിയങ്ക് ഖാർഗെക്ക് വിദേശസന്ദർശനത്തിനുള്ള അനുമതി ലഭിച്ചു

ന്യൂഡൽഹി: വിദേശ സന്ദർശനത്തിനുള്ള അനുമതി തനിക്ക് ലഭിച്ചുവെന്ന് കർണാടക പഞ്ചായത്തീരാജ് മന്ത്രി പ്രിയങ്ക ഖാർഗെ. നേരത്തെയുള്ള നിലപാടിൽ നിന്ന് യുടേണടിച്ചാണ് വിദേശകാര്യമന്ത്രാലയം തനിക്ക് അനുമതി നൽകിയതെന്നും എക്സ് പോസ്റ്റിൽ ഖാർഗെ വ്യക്തമാക്കി.

മെയ് 15നാണ് യു.എസിൽ പോകുന്നതിനായി താൻൻ അനുമതി തേടിയത്. ജൂൺ 14നും 25നും ഇടക്ക് സന്ദർശനം നടത്താനായിരുന്നു താൻ അനുമതി തേടിയത്.

  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'

നിരവധി മീറ്റിങ്ങുകളിൽ തനിക്ക് പ​ങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ, വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു.

എന്നാൽ, വിദേശകാര്യമന്ത്രാലയം തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ വിമർശനം ശക്തമായതോടെയാണ് പ്രിയങ്ക് ഖാർഗെക്ക് മന്ത്രാലയം അനുമതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts