ബെംഗളൂരു : തുമകൂരു ഗുബ്ബിക്ക് സമീപം ഹേമാവതി എക്സ്പ്രസ് ലിങ്ക് കനാൽ പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി.
ബി.ജെ.പി അംഗങ്ങളും കർഷക സംഘടനകളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബി. സുരേഷ് ഗൗഡ, ജി.ബി. ജ്യോതി ഗണേഷ് തുടങ്ങിയ എം.എൽ.എമാർ നേതൃത്വം നൽകി.
വിവിധ മത മഠങ്ങളിൽ നിന്നുള്ള സന്യാസിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞും ടയറുകൾ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി.
പൊതുജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ഹേമാവതി കനാൽ വെള്ളം ബംഗളൂരു സൗത്ത് ജില്ലയിലേക്ക് (രാമനഗര) തിരിച്ചുവിടാനുള്ള സർക്കാറിൻ്റെ പദ്ധതി അശാസ്ത്രീയമാണെന്ന് അവർ കുറ്റപ്പെടുത്തി. പദ്ധതി തുമകൂരു ജില്ലയിലെ നിരവധി താലൂക്കുകൾക്ക് ദോഷം ചെയ്യുമെന്ന്ന്നും അതിനാൽ ഇതിനെ അനുവദിക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ നിലപാട് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]