പീനിയയിലെ വ്യവസായങ്ങൾക്ക് ഇനി ‘ട്രീറ്റഡ് വാട്ടർ’; പ്രത്യേക പൈപ്പ് ലൈൻ ഏപ്രിൽ അവസാനത്തോടെ സജ്ജമാകും

ബെംഗളൂരു: ഏഷ്യയിലെ തന്നെ വലിയ വ്യാവസായിക കേന്ദ്രങ്ങളിലൊന്നായ പീനിയയിലെ വ്യവസായശാലകൾക്ക് ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കാനുള്ള ബി.ഡബ്ല്യു.എസ്.എസ്.ബി പദ്ധതി അന്തിമഘട്ടത്തിൽ. ഏപ്രിൽ അവസാനത്തോടെ പ്രത്യേക പൈപ്പ് ലൈനുകൾ വഴി വെള്ളം എത്തിച്ചു തുടങ്ങും. കാവേരി ജലത്തിന്റെ അമിത ഉപയോഗം കുറയ്ക്കാനും ശുദ്ധീകരിച്ച ജലം പ്രോത്സാഹിപ്പിക്കാനുമായി 20 കോടി രൂപ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ സവിശേഷതകൾ:

 നാഗസാന്ദ്രയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ (STP) നിന്നുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്. പ്രതിദിനം നാല് ദശലക്ഷം ലിറ്റർ (4 MLD) വെള്ളം ഈ പൈപ്പ് ലൈൻ വഴി നൽകാനാകും. പദ്ധതിക്കായി 27 കിലോമീറ്റർ നീളത്തിൽ പ്രത്യേക എച്ച്.ഡി.പി.ഇ (HDPE) പൈപ്പ് ലൈനുകൾ സ്ഥാപിച്ചു വരികയാണ്. അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കും അനുബന്ധ പമ്പ് ഹൗസുകളും നിർമ്മാണത്തിലാണ്.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ആശങ്കയുമായി വ്യവസായികൾ

പദ്ധതി സ്വാഗതാർഹമാണെങ്കിലും പ്രായോഗികമായ ചില ബുദ്ധിമുട്ടുകൾ പീനിയ ഇൻഡസ്ട്രീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു, മിക്ക വ്യവസായ ശാലകളിലും നിലവിൽ കാവേരി ജലം സൂക്ഷിക്കാൻ മാത്രമേ ടാങ്കുകളുള്ളൂ. ശുദ്ധീകരിച്ച വെള്ളം സൂക്ഷിക്കാൻ പ്രത്യേകം ടാങ്കുകളോ പൈപ്പ് ലൈനുകളോ നിർമ്മിക്കുന്നത് അധിക ബാധ്യതയാകും.  പൈപ്പ് ഇടുന്നതിനായി റോഡുകൾ വെട്ടിപ്പൊളിക്കുന്നത് നിലവിൽ മോശമായ റോഡുകളുടെ അവസ്ഥ കൂടുതൽ ദയനീയമാക്കുമെന്ന് വ്യവസായികൾ ഭയപ്പെടുന്നു. വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇവർ ആവശ്യപ്പെടുന്നു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഗുണനിലവാരം ഉറപ്പെന്ന് അധികൃതർ

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലമായതിനാൽ ഗുണനിലവാരത്തിൽ ആശങ്ക വേണ്ടെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി വ്യക്തമാക്കി. വ്യവസായികൾ ഉന്നയിച്ച മറ്റ് പരാതികൾ പദ്ധതി പൂർത്തിയാകുന്നതോടെ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബെംഗളൂരുവിൽ ആദ്യമായാണ് ഒരു വ്യാവസായിക മേഖലയ്ക്കായി ഇത്തരമൊരു പ്രത്യേക വിതരണ ശൃംഖല ബി.ഡബ്ല്യു.എസ്.എസ്.ബി ഒരുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts