പിതാവിന്റെ മരണം കൊലപാതകമാണെന്ന് മകളുടെ പരാതി; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി 

ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച 47 കാരനായ വ്യവസായിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച്‌ മകള്‍ പരാതി നല്‍കിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബുധനാഴ്ച പുറത്തെടുത്തു.

മാലമാരുതിയിലെ മഹന്തേഷ് നഗറിലെ ആഞ്ജനേയ നഗർ നിവാസിയായ സന്തോഷ് ദുണ്ടപ്പ പദ്മന്നവർ എന്നയാളുടെ മൃതദേഹമാണ് ബുധനാഴ്ച അസിസ്റ്റൻ്റ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്.

ഒക്ടോബർ 9 ന് ആയിരുന്നു സന്തോഷ് ദുണ്ടപ്പ മരണപ്പെടുന്നത്.

മുൻനിശ്ചയിച്ച പ്രകാരം നേത്രദാനത്തിന് ശേഷം അദ്ദേഹത്തിൻ്റെ സംസ്കാരം അടുത്ത ദിവസം സദാശിവനഗർ ശ്മശാനത്തില്‍ നടത്തുകയും ചെയ്തു.

അതേസമയം , ബെംഗളൂരുവില്‍ എൻജിനീയറിങ്ങിന് പഠിക്കുന്ന മൂത്തമകള്‍ സഞ്ജന പദ്മന്നവർ വീട്ടില്‍ എത്തി സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും അമ്മ ഉമ അവളെ ശകാരിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഒരു മണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായി സഞ്ജന കണ്ടെത്തി.

തുടർന്നാണ് അമ്മയെയും രണ്ട് വീട്ടുജോലിക്കാരെയും മറ്റ് രണ്ട് പേരെയും പേരെടുത്ത് പറഞ്ഞ് യുവതി പരാതി നല്‍കിയത്.

“ഞാൻ ശ്മശാനത്തില്‍ നിന്ന് മടങ്ങിയ ശേഷം, കുളിക്കാൻ പറഞ്ഞതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ കഴിഞ്ഞില്ല. ഞാൻ കുളികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഒരു മണിക്കൂറോളം സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചിരുന്നു.

ഇത് എനിക്ക് സംശയം ജനിപ്പിക്കുകയും രണ്ട് വീട്ടുജോലിക്കാർ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും പേരുകള്‍ പറഞ്ഞ് ഞാൻ പരാതി നല്‍കുകയും ചെയ്തു.

അജ്ഞാതരായ രണ്ട് പേർ വീടിന് പുറത്തേക്ക് പോകുന്നത് എതിർ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

എൻ്റെ അമ്മ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കി.

എൻ്റെ അച്ഛൻ മരിക്കുമ്പോള്‍ എൻ്റെ രണ്ട് ഇളയ സഹോദരന്മാരെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവേ സഞ്ജന വെളിപ്പെടുത്തി.

സഞ്ജനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റൻ്റ് കമ്മീഷണർ ശരവണ്‍ കുമാർ, പോലീസ് ഉദ്യോഗസ്ഥർ, എഫ്‌എസ്‌എല്‍ സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് സന്തോഷ് പദ്മന്നവറിൻ്റെ മൃതദേഹം പുറത്തെടുത്തത്.

സംഭവത്തില്‍ മലമരുതി പോലീസ് സ്റ്റേഷനില്‍ കേസെടുത്ത പോലീസ് സന്തോഷ് പദ്മന്നവറിൻ്റെ ഭാര്യ ഉമയെ ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us