കൗതുകക്കാഴ്ച്ച അപകടമാകാം; ദസറ ആനകൾക്കൊപ്പം സെൽഫി എടുക്കൽ വിലക്കി; വനംവകുപ്പ്

ബെംഗളൂരു : മൈസൂരു ദസറയ്ക്ക് എഴുന്നള്ളിക്കാനെത്തിച്ച ആനകൾക്കൊപ്പം സെൽഫിയെടുക്കുന്നതും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും വിലക്കി കർണാടക വനംവകുപ്പ്. ഇതുസംബന്ധിച്ച് വനംവകുപ്പുമന്ത്രി ഈശ്വർ ഖൻഡ്രെ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി.

ദസറയ്ക്ക് എഴുന്നള്ളിക്കാനുള്ള ആനകൾ മൈസൂരു കൊട്ടാരത്തിലാണ് പരിശീലനവും മറ്റുമായി കഴിയുന്നത്. 14 ആനകളെയാണ് വിവിധ ആനക്യാമ്പുകളിൽനിന്ന് കൊട്ടാരനഗരിയിലെത്തിച്ചിരിക്കുന്നത്.

കൊട്ടാരത്തിലെത്തുന്ന സന്ദർശകർക്ക് ഇവ കൗതുകക്കാഴ്ചയാണ്. പലരും ഇവയ്ക്കൊപ്പംനിന്ന് സെൽഫിയെടുക്കുകയും ചിത്രങ്ങളും വീഡിയോകളും പകർത്തുകയും പതിവാണ്. കഴിഞ്ഞദിവസം രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടി. ഇതിൽ ഒരാന രണ്ടാമത്തേതിനെ കൊട്ടാരഗേറ്റിനു പുറത്തേക്ക് ഓടിക്കുകയും ചെയ്തു. ഇത് വലിയ പരിഭ്രാന്തി പരത്തി.

  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ

ആനകൾക്കടുത്ത് സന്ദർശകർ സെൽഫിയെടുക്കുന്നതിനും മറ്റും എത്തുന്നതാണ് ഇവയെ പ്രകോപിതരാകാൻ ഇടയാക്കുന്നതെന്ന് വനം ഉദ്യോഗസ്ഥർ കരുതുന്നു.

ഇതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആനകളെ തൊടുന്നതിന്റെയും തുമ്പിക്കൈയിൽ കെട്ടിപ്പിടിക്കുന്നതിന്റെയും വീഡിയോകൾ അടുത്തിടെ പ്രചരിച്ചിരുന്നു.

ഇതൊഴിവാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ദസറ ആഘോഷത്തിന്റെ അവസാനദിനമായ വിജയദശമിക്കാണ് മൈസൂരുവിൽ ആനകൾ അണിനിരക്കുന്ന പ്രശസ്തമായ ജംബോസവാരി നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിങ്കളാഴ്ചത്തെ ഹോട്ടൽ സമരം മാറ്റിവെച്ചു
[masterslider id="10"]

Related posts

Click Here to Follow Us