കണ്ണൂര്‍ : വാട്സ് ആപ്പ് ഹര്‍ത്താല്‍ കോലാഹലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ അവതരിപ്പിക്കുക്ക ഏറ്റവും പുതിയ ഡ്രാമയാണ് ഇപ്പോള്‍ ‘താരം ‘..പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 10,000 രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്നും .അപേക്ഷാ ഫോറം അതത് മുനിസിപ്പാലിറ്റി /പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാണെന്നു പറയുന്ന സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത് ..മാത്രമല്ല പ്ലസ് ടൂവിനു 85 ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് 25,000 രൂപയും ലഭിക്കുമെന്നും സൂചിപ്പിക്കുന്നു ..
സന്ദേശം വിശ്വസിച്ചവര്‍ അടുത്തുള്ള പഞ്ചായത്തുകളിലും ,മുനിസിപ്പാലിറ്റികളിലും ,നഗര സഭകളിലും മട്ടുമെത്താന്‍ തുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ ആകെ പുലിവാല് പിടിച്ചു ..ഇതിനോട് അനുബന്ധിച്ച് വരുന്ന നിരവധി ഫോണ്‍ കോളുകളും കുറവല്ല …കേന്ദ്ര സര്‍ക്കാരോ ,സംസ്ഥാന സര്‍ക്കാരോ ഇത്തരത്തില്‍ വിജയിച്ചവര്‍ക്കായി യാതൊരു വിധ അനുകൂല്യങ്ങളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല ..എന്നാല്‍ നിലവില്‍ മറ്റു ചില വിദ്യാര്‍ത്ഥിത്വം ചൂണ്ടി കാട്ടി സ്കോളര്‍ഷിപ്പിന്റെ ഔദ്യൊഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ….