ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടുപ്പ്: ​ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയെ പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയ്ക്ക് തിരിച്ചടി. അഴിമതി കേസിലെ പ്രതിയും വി​വാ​ദ ഖ​നി ഉ​ട​മയുമായ ബല്ലാരിയിലെ ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി. 2015 ല്‍ ജാമ്യം നല്‍കിയ സമയത്ത് കോടതി നല്‍കിയ വ്യവസ്ഥയനുസരിച്ചാണ് ഇത്. ജാമ്യ വ്യവസ്ഥ അനുസരിച്ച് ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയ്ക്ക് ബല്ലാരിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.

അതനുസരിച്ച് 10 ദിവസത്തേക്ക് ബല്ലാരിയിൽ തുടരാനും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ജ​നാ​ർ​ദ​ൻ റെ​ഡ്ഡി അപ്പീല്‍ നല്‍കിയിരുന്നു. റെ​ഡ്ഡി നല്‍കിയ ഈ  അപ്പീലാണ് കോടതി തള്ളിയത്. ജസ്റ്റിസുമാരായ എ കെ കെ സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. അതുകൂടാതെ ബല്ലാരിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്

റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് ബി​ജെ​പി ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കി​യ​ത് മുന്‍പേ തന്നെ വിവാദമായിരുന്നു. അ​ഴി​മ​തി​യോ​ടു വി​ട്ടു​വീ​ഴ്ച​യി​ല്ല എ​ന്ന് മോ​ദി സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​മ്പോള്‍ ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

അതേസമയം, ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായുടെ അനുമതിയോടെയാണ് റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കിയത് എന്ന് ബിജെപി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്. ​യെ​ദ്യൂ​ര​പ്പ സമ്മതിച്ചു. ഖ​നി അ​ഴി​മ​തി​യി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ജ​നാ​ർ​ദ​ൻ റെ​ഡ്ഡി മ​ത്സ​രി​ക്കേ​ണ്ടെ​ന്നു മാ​ത്ര​മാ​ണ് അ​മി​ത് ഷാ ​നി​ർ​ദേ​ശി​ച്ച​തെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ​മാ​രാ​യ ക​രു​ണാ​ക​ർ റെ​ഡ്ഡി​ക്കും സോ​മ​ശേ​ഖ​ർ റെ​ഡ്ഡി​ക്കും സീ​റ്റ് ന​ൽ​കു​ന്ന​തി​ൽ അ​മി​ത് ഷാ​യ്ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും യെ​ദ്യൂ​ര​പ്പ വ്യക്തമാക്കി.

  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

പാര്‍ട്ടിയുടെ ലക്ഷ്യമായ 150 സീറ്റ് നേടുക എന്നത് റെ​ഡ്ഡി സഹോദരന്മാരുടെ സഹായത്തോടെ പ്രവര്‍ത്തികമാവുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
[masterslider id="10"]

Related posts

Click Here to Follow Us