ഹുക്ക നിരോധനം,ബിൽ പാസാക്കി; 21 വയസിന് താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നതും നിരോധിച്ചു 

ബെംഗളൂരു: സംസ്ഥാനത്തു ഹുക്ക വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തി സംസ്ഥാന നിയമസഭ ബില്‍ പാസാക്കി.

21 വയസിനു താഴെയുള്ളവർക്കു സിഗരറ്റ് വില്‍ക്കുന്നതും നിരോധിച്ചു.

കരള്‍ സംബന്ധമായ രോഗങ്ങളില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനാണു ഇത്തരമൊരു ബില്‍ പാസാക്കിയതെന്നു സംസ്ഥാന സർക്കാർ അവകാശപ്പെട്ടു.

ഹുക്ക പാർലറുകള്‍ നടത്തുന്നവർക്കും വില്‍ക്കുന്നവർക്കും മൂന്നു വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

  ട്രെയിൻ ഭക്ഷണത്തിന് ഇനി 'ക്യു ആർ' സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം

സ്കൂളുകളുടെയും കോളേജുകളുടെയും നൂറു മീറ്റർ പരിധിയില്‍ സിഗരറ്റ് വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഹുക്ക സംസ്ഥാനമൊട്ടാകെ നിരോധിക്കുമെന്നു ഫെബ്രുവരി ഏഴിനു കർണാടകയിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പു മന്ത്രി ദിനേശ് ഗുണ്ടുറാവു പ്രഖ്യാപിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ യൂത്ത് ടുബാക്കോ സർവേ പ്രകാരം പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള വിദ്യാർഥികളില്‍ അഞ്ചിലൊന്നു പേരും ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നു ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത സംസ്ഥാനത്ത് വർധിക്കുകയാണ്.

  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്

35-69 വയസ് പ്രായമുള്ള വ്യക്തികള്‍ക്കിടയിലെ പുകയില സംബന്ധമായ അസുഖങ്ങള്‍ കാരണം സംസ്ഥാനത്ത് 983 കോടി രൂപയാണ് ചെലവായതെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ഗായകനും റാപ്പറുമായ റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി
[masterslider id="10"]

Related posts

Click Here to Follow Us