പൊന്നോമനമകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി.

ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുംവഴിയാണ് സംഭവം

മാവേലിക്കര പൊന്നുമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) ആണ് മരിച്ചത്. ആറു വയസ്സുകാരിയായ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പിതാവായ ശ്രീമഹേഷ്.

ഈ വർഷം ജൂൺ ഏഴിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ ശ്രീമഹേഷ് മകളായ നക്ഷത്രയെ വീട്ടിൽവെച്ചു മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ബഹളം കേട്ട് ഓടിയെത്തിയ ശ്രീമഹേഷിൻ്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിരുന്നു.

ആദ്യ ഭാര്യയുടെ മരണ ശേഷം പുനർവിവാഹത്തിന് തയ്യാറെടുത്ത ശ്രീമഹേഷ് മകൾ തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയത്.

ശാസ്താംകോട്ടയിൽ വെച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

സംഭവസമയം ഒപ്പമുണ്ടായിരുന്ന പോലീസുകാരെ തള്ളിമാറ്റി മെമു ട്രെയിനിൽനിന്ന് ട്രാക്കിലേക്ക് ചാടുകയായിരുന്നു.

കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി പ്രതിയെ ആലപ്പുഴ അഡീഷണൽ കോടതിയിൽ എത്തിച്ചിരുന്നു.

  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

ഇതിനുശേഷം ട്രെയിനിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുംവഴിയാണ് ഇയാൾ ട്രാക്കിലേക്ക് ചാടി ജീവനൊടക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts