നൈസ് റോഡിൽ കാർ ട്രക്കിൽ ഇടിച്ച്‌ തീപിടിച്ച് സ്ത്രീയും രണ്ട് വയസ്സുള്ള കുട്ടിയും മരിച്ചു

ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ നൈസ് റോഡിൽ കാർ ട്രക്കിൽ ഇടിച്ച് മീഡിയനിലുമിടിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു .

അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ഉയർന്ന ആഘാതത്തെ തുടർന്ന് കാർ തീപിടിച്ച് ചാരമായി.

സിന്ധുവും രണ്ട് വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. പരിക്കേറ്റ മഹേന്ദ്രനും മറ്റൊരു കുട്ടിയും ചികിത്സയിലാണ്.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ മൈസൂരു റോഡിൽ നിന്ന് കനകപുര റോഡിലേക്ക് പോകുകയായിരുന്ന നാലംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

തമിഴ്‌നാട്ടിലെ സേലം സ്വദേശികളായ കുടുംബം ബംഗളൂരുവിലെ രാമമൂർത്തിനഗറിൽ താമസക്കാരായിരുന്നു.

തിങ്കളാഴ്ച ടാറ്റ നെക്‌സോൺ കാർ ഓൺലൈനിൽ വാടകയ്‌ക്കെടുത്ത കുടുംബം നാഗസാന്ദ്ര സന്ദർശിച്ച് കനകപുര റോഡിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കാർ ട്രക്കിലേക്കും മീഡിയനിലും ഇടിച്ചതിനെ തുടർന്ന് തീപിടിക്കുകയും അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയും ചെയ്തു.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ആഘാതത്തിൽ കാർ ചാരമായി. തലഘട്ടപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts