കാർ മതിലിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച്‌ ബി.ബി.എ വിദ്യാര്‍ഥിനി മരിച്ചു.

മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ ബി.ബി.എ വിദ്യാര്‍ഥിനിയും പുത്തൂര്‍ കര്‍നാഡിലെ അബ്ദുല്‍ മജീദിന്റെ മകളുമായ ഖദീജത്ത് ഹന്നയാണ്(19) മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം മംഗളൂരുവിനടുത്ത തുംബായ് രാമല്‍കട്ടയിലാണ് അപകടം.

  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !

ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ ഹന്നയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുത്തൂരില്‍ നിന്ന് മംഗളൂരുവിലെ യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്.

ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബണ്ട്വാള്‍ ട്രാഫിക് എസ്.ഐ സുതേഷ് സ്ഥലത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts