വൈദ്യുതി നിരക്ക് വർധന; ജൂൺ 22ന് ബന്ദിന് ആഹ്വാനം ചെയ്ത് കർണാടക വ്യവസായ സംഘടന 

ബെംഗളൂരു: കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (കെസിസിഐ) മറ്റെല്ലാ ജില്ലാ ചേംബർ ഓഫ് കൊമേഴ്‌സും ജൂൺ 22 ന് സമീപകാല വൈദ്യുതി നിരക്ക് വർദ്ധനയ്‌ക്കെതിരെ അടച്ചുപൂട്ടാൻ ആഹ്വാനം ചെയ്തു. വൈദ്യുതി വിതരണ കമ്പനികൾ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് എല്ലാ വ്യാപാരി വ്യവസായി അംഗങ്ങളോടും അവരുടെ സ്ഥാപനങ്ങൾ അടച്ചിടാൻ അവർ അഭ്യർത്ഥിച്ചു.

  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും

വൈദ്യുതി ചാർജ് വർദ്ധനയുടെ ആഘാതത്തിന്റെ ഗൗരവം അറിയിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ എട്ട് ദിവസമായി നടത്തുന്നതെന്ന് കെസിസിഐ വൈസ് പ്രസിഡന്റ് സന്ദീപ് ബിദസാരിയ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരിൽ നിന്നോ സർക്കാർ പ്രതിനിധികളിൽ നിന്നോ ഒരു പരിഹാരവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കാൻ, വേണ്ടിയാണ് ഈ ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്നും. പരിഹാരം കാണാനും വൈദ്യുതി ചാർജിൽ ഇളവ് ലഭിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ അഭ്യർത്ഥനയോട് സർക്കാർ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി
[masterslider id="10"]

Related posts

Click Here to Follow Us