കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ്‌ 

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് . കര്‍ണാടകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇഡി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

ആദായ നികുതി, ഇഡി ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച്‌ റെയ്ഡ് നടത്തുമെന്ന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മാധ്യമങ്ങളോട് പറഞ്ഞു.

  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്

ദില്ലിയില്‍ കെ സി വേണുഗോപാലിന്റെ വസതിയില്‍ രാത്രി അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജേവാലയുമാണ് രാത്രി വൈകി വാര്‍ത്താസമ്മേളനം വിളിച്ചു ചേർത്തത്. തോല്‍വി ഉറപ്പായ ബിജെപി സര്‍ക്കാര്‍ അവസാന അടവും പുറത്തെടുക്കുകയാണെന്ന് ഡി കെ ശിവകുമാര്‍ ആരോപിച്ചു. ബിജെപിക്ക് പരിഭ്രാന്തിയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ വീണ് ബെംഗളൂരു ടെക്കി മുങ്ങിമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us