എംഎൽഎ വിരുപാക്ഷ ഏപ്രിൽ 1 വരെ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു:കൈക്കൂലിക്കേസില്‍ ലോകായുക്ത പോലീസ് അറസ്റ്റുചെയ്ത  ബി.ജെ.പി. എം.എല്‍.എ. മാദല്‍ വിരുപാക്ഷപ്പയെ കോടതി ഏപ്രില്‍ ഒന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

തിങ്കളാഴ്ച വൈകീട്ട് തുമകൂരുവിലെ ക്യാതസാന്ദ്രയില്‍ നിന്ന് അറസ്റ്റുചെയ്ത വിരുപാക്ഷപ്പയെ പോലീസ് ബെംഗളൂരുവിലെ ലോകായുക്ത ഓഫീസിലെത്തിച്ചശേഷം രാത്രിവൈകിയും ചോദ്യംചെയ്യല്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെയും മകന്‍ പ്രശാന്ത് മാദലിന്റെയും വീട്ടില്‍നിന്ന് പിടിച്ചെടുത്ത എട്ടുകോടിയിലധികം രൂപയുടെ ഉറവിടത്തെക്കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

വിരുപാക്ഷപ്പയുടെ ബെംഗളൂരുവിലെ ഓഫീസില്‍നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകന്‍ പ്രശാന്ത് മാദലിനെ ലോകായുക്ത പോലീസ് പിടികൂടിയിരുന്നു. വിരുപാക്ഷപ്പയ്ക്കുവേണ്ടിയാണ് മകന്‍ കൈക്കൂലി വാങ്ങിയതെന്നാണ് പോലീസ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts