ആംനെസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ. ഡി നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻറെ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കി.

2018ലെ വിദേശ വിനിമയ ചട്ടം, ഐ.ടി ആക്‌ട് എന്നിവ പ്രകാരം 2018ലെ ആംനെസ്റ്റിയുടെ തലവനെ മരവിപ്പിക്കാൻ നോട്ടീസ് പുറപ്പെടുവിച്ചു.

ഇ.ഡി.യുടെ നടപടി ചോദ്യം ചെയ്ത് ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയും ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റും കോടതിയെ സമീപിക്കുകയായിരുന്നു. നോട്ടീസിന് 60 ദിവസത്തെ സാധുത മാത്രമാണുള്ളതെന്ന് ചൂണ്ടികാട്ടിയാണ് കോടതി നോട്ടീസ് റദ്ദാക്കിയത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

2020ലാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. 2018ൽ ആംനെസ്റ്റിയുടെ ബംഗളൂരു ഓഫീസിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടം ലംഘിച്ച് സാമ്പത്തിക സഹായം സ്വീകരിച്ചു എന്നാണ് ആംനെസ്റ്റിക്കെതിരായ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts