ആവേശത്തിനൊടുവിൽ ഇഞ്ചുറി ടൈമിൽ മുംബൈക്ക് വിജയം

ക്യാപ്റ്റൻ ലൂസിയാൻ ഗോവൻ നേടിയ 91ആം മിനുട്ടിലെ ഗോളിന്റെ ബലത്തിൽ മുംബൈ സിറ്റിക്ക് നിർണായക ജയം. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങിയ മുംബൈ 3-2 എന്ന സ്കോറിനാണ് വിജയിച്ചത്.

ഒരു സമയത്ത് 2-1 എന്ന നിലയിൽ പിറകിൽ പോയതിന് ശേഷമായിരുന്നു മുംബൈ സിറ്റിയുടെ തിരിച്ചുവരവ്. എമാനയിലൂടെ 15ആം മിനുട്ടിൽ മുംബൈയാണ് ഇന്ന് ആദ്യം ലീഡ് എടുത്തത്. എന്നാൽ ലൂസിയാൻ ഗീവന്റെ ഓൺ ഗോളും 43ആം മിനുട്ടിലെ സാമ്പീനയുടെ ഗോളും ആദ്യ പകുതി അവസാനിക്കുമ്പോൾ നോർത്ത് ഈസ്റ്റിനെ 2-1ന് മുന്നിൽ എത്തിച്ചു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച മുംബൈ 54ആം മിനുട്ടിൽ എവർട്ടൺ സാന്റോസിലൂടെ സമനില ഗോൾ കണ്ടെത്തി. പിന്നീട് ആയിരുന്നു തന്റെ ഓൺ ഗോളിന് പ്രായശ്ചിത്തം ചെയ്തു കൊണ്ടുള്ള ലൂസിയാൻ ഗോവന്റെ അവസാന നിമിഷ വിന്നർ.

ജയിച്ചു എങ്കിലും മുംബൈ സിറ്റിക്ക് ഇപ്പോഴും പ്ലേ ഓഫ് സ്വപനം വിദൂരമാണ്. 16 മത്സരങ്ങളിൽ നിന്ന് 23 പോയന്റുമായി ബ്ലാസ്റ്റേഴ്സിന് പിറകിൽ ആറാം സ്ഥാനത്താണ് മുംബൈ സിറ്റി ഇപ്പോൾ.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

നാളത്തെ മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയേൻ എഫ്സിയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us