ഈസ്റ്റർ, വിഷു അവധി എത്തും മുന്നേ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിൽ

ബെംഗളൂരു: ഈസ്റ്റർ, വിഷു അവധി തിരക്കിന് മുന്നോടിയായി ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലേക്ക്. ഈസ്റ്ററിന് ഏപ്രിൽ 5,6,7 തീയതികളിലും വിഷുവിന് 12,13,14 തിയതികളിലുമാണ് നാട്ടിലേക്കുള്ള തിരക്ക് കൂടുതൽ.

ട്രെയിനിൽ 120 ദിവസം മുൻപേ റിസർവേഷൻ ആരംഭിക്കുന്നതിനാൽ മുൻകൂട്ടി തന്നെ അവധികൾ ഉറപ്പാക്കി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഏറെയാണ്.

എന്നാൽ കേരള, കർണാടക ആർടിസി ബസുകളിൽ 30 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയുള്ളൂ.സ്വകാര്യ ബസുകളുടെ ബുക്കിങ് അടുത്ത മാസം അവസാന ത്തോടെ ആരംഭിക്കും.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളായ കെഎസ്ആർ ബെംഗളുരു -കന്യാകുമാരി എക്സ്പ്രസ് (16526),

മൈസൂരു- കൊച്ചുവേളി എക്സ്പ്രസ്

യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകളിലാണ് ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലേക്ക് നീണ്ടത്.

പകൽ പ്രതിദിന ട്രെയിനായ കെഎസ്ആർ ബെംഗളൂരു-എറ ണാകുളം എക്സ്പ്രസ് (12677),

ആഴ്ചയിൽ 3 ദിവസമുള്ള യശ്വന്ത്പുര – കൊച്ചുവേളി ഗരീബ് രഥ് (12257),

യശ്വന്ത്പുര-കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസ് (22677),

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

ആഴ്ചയിൽ 2 ദിവസമുള്ള എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (16320),

എസ്എംവിടി ബെംഗളുരു-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12684) ട്രെയിനുക ളിൽ സീറ്റുകൾ ബാക്കിയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്
[masterslider id="10"]

Related posts