ബെംഗളൂരു: രോഹിത് കൃഷ്ണന്റെ ഹൗദു എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ആരുടേയും സഹായമില്ലാതെ ഭരണഘടന കൊടുക്കുന്ന അധികാരം എങ്ങനെ ഉറപ്പ് വരുത്തണമെന്നതിനുള്ള സന്ദേശമാണ് ‘ഹൗദു’ എന്ന ഈ പുസ്തകം നൽകുന്നത്.
നാമെല്ലാം നിയമപരമായ പ്രശ്നങ്ങളെ നേരിടാൻ നിയമവ്യവസ്ഥ അനുസരിച്ച് സംരക്ഷണത്തിനായി പോലീസുകാരെയാണ് ഇടനിലക്കാരനായി സമീപിക്കാറുള്ളത്. എന്നാൽ നമ്മുക്ക് താങ്ങായും തണലായും നിൽക്കേണ്ട ഒരു വിഭാഗം പോലീസുകാർ നിയമത്തെ കാറ്റിൽ പറത്തി കൈക്കൂലിയുടെയും ചൂഷണത്തിന്റേയും പുറകിലാണ് സഞ്ചരിക്കുന്നത്. നമ്മൾ ഓരോരുത്തരും ഇവയെ തരണം ചെയ്ത് ജീവിക്കാൻ പഠിച്ചാൽ അടുത്ത തലമുറയ്ക്ക് ഏറെ ഗുണകരമാകും. നാമെല്ലാം ഇന്ത്യയിൽ ജീവിക്കുമ്പോൾ നിയമത്തെ വളച്ചൊടിക്കുന്ന അധികാരികളെ ഭയക്കേണ്ട കാര്യമില്ല. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് നമ്മുടെ മനസ്സിൽ ഭയം രൂപപ്പെടുത്തുന്നത്. എല്ലാവർക്കും നിയമമനുസരിച്ച് പെരുമാറാൻ കഴിയണമെന്നില്ല. എങ്കിൽ അതിന് കഴിയണം. കഴിയാവുന്ന തരത്തിലേയ്ക്ക് നമ്മൾ ഉയരണം. അതിനു വായിക്കണം, ചരിത്രം അറിയണം. “ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് രാജ്യമാണ്.” സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഉള്ള ഒരു ഇന്ത്യയാണ് നമ്മൾ സ്വപ്നം കാണേണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.