ബിഎംടിസി ഡിപ്പോ, ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം ലഭ്യമാകും 

ബെംഗളൂരു: ഡീസൽ സബ്സിഡി പിൻവലിച്ച നഷ്ടം നികത്താനായി ബിഎംടിസി. ഡിപ്പോകളിൽ നിന്നും ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാം.

30 ഡിപ്പോകളിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് ബിഎംടിസി ഐടി ഡയറക്ടർ എ. വി സൂര്യ സെൻ അറിയിച്ചു.

ജയനഗർ, കത്രിഗുപ്പെ, ദീപാഞ്ജലി നഗർ, ചിക്ക ബേട്ടഹള്ളി, പുട്ടനഹള്ളി, യെലഹങ്ക, കെങ്കേരി തുടങ്ങി 7 ഡിപ്പോകളിൽ ഉടൻ തന്നെ ഈ സൗകര്യം ലഭ്യമായി തുടങ്ങും.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

പമ്പിനു പുറമെ എടിഎം, ഇലക്ട്രോണിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ, ഭക്ഷണശാല എന്നിവയും ആരംഭിക്കാൻ പദ്ധതി ഉള്ളതായി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts