കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ”

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള പ്രമുഖ ഐടി കമ്പനിയുടെ കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുകയും ചൈൽഡ് ഹെൽപ്പ് ലൈനിൽ പരാതി ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. കുട്ടികൾ കരയുന്നതും അവരോട് ക്രൂരമായി പെരുമാറുന്നതുമായ ദൃശ്യങ്ങൾ വാട്സാപ്പ് വഴിയാണ് ചൈൽഡ് ഹെൽപ്പ് ലൈൻ അധികൃതർക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എച്ച്.എ.എൽ (HAL) പോലീസ് കേസെടുത്ത് അന്വേഷണം…

Read More

ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ബെംഗളൂരു: സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്ത പത്താം ക്ലാസുകാരനായ മകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയായി സ്കൂൾ അധികൃതരോട് അപേക്ഷിച്ചിട്ടും ഫലം കാണാത്തതിനെ തുടർന്ന് അമ്മ സ്കൂൾ കോമ്പൗണ്ടിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ബെംഗളൂരുവിലെ സെന്റ് ജോൺസ് റോഡിലുള്ള പ്രമുഖ സ്വകാര്യ സ്കൂളിൽ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അൾസൂർ സ്വദേശിയും വീട്ടമ്മയുമായ സുമിത്രയാണ് സ്കൂളിലെ ശുചിമുറിയിൽ കയറി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂൺ 13-ന് സ്കൂൾ ഗേറ്റിന് പുറത്തുവെച്ച് സുമിത്രയുടെ മകനും…

Read More

അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ബെംഗളൂരു: കൊലക്കേസ് അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. ബെംഗളൂരു നോർത്ത് ഈസ്റ്റ് പരിധിയിലെ അമൃതഹള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ പ്രവീണിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ (POCSO) നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഏതാനും മാസങ്ങൾക്ക് മുൻപ് അമൃതഹള്ളിയിൽ നടന്ന ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത ചില ആൺകുട്ടികളെ എസ്‌ഐ പ്രവീൺ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇവരെ ഒരു സ്വകാര്യ സ്ഥലത്തേക്ക്…

Read More

ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: നഗരത്തിലെ ജെ.പി നഗറിൽ ശനിയാഴ്ച വൈകുന്നേരം ഒരു സംഘം അക്രമികൾ ചേർന്ന് 29 വയസ്സുകാരനായ റൗഡി ഷീറ്ററെ വെട്ടിക്കൊന്നത് പൊതുജനങ്ങൾ നോക്കിനിൽക്കെ. ജനങ്ങൾക്ക് യാതൊന്നും ചെയ്യാൻ സാധിച്ചില്ല. പ്രഗതിപുര സ്വദേശിയായ രാജുഭായ് എന്ന രാജുവാണ് കൊല്ലപ്പെട്ടത്. പത്ത് വർഷം പഴക്കമുള്ള ഒരു കൊലപാതകക്കേസിൽ പ്രതിയായിരുന്ന രാജുവിനെ പോലീസ് ​ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ജെ.പി നഗറിൽ കാറിലെത്തിയ അക്രമിസംഘം ജെ.പി നഗർ പ്രധാന റോഡിൽ വെച്ച് രാജുവിന്റെ വഴി തടസ്സപ്പെടുത്തുകയായിരുന്നു. ജീവൻ രക്ഷിക്കാനായി രാജു ഓടിയെങ്കിലും…

Read More

മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ബെംഗളൂരു: മാലിന്യ മാഫിയക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും നഗരത്തിലെ തടാകക്കരകളിൽ നിയമലംഘനം തുടരുന്നു. രാത്രിയുടെ മറവിൽ കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ തടാകങ്ങളുടെ തീരങ്ങളിൽ തള്ളുന്നത് പതിവായിരിക്കുകയാണ്. ബെലന്തൂർ, കൈക്കൊണ്ടഹള്ളി, യെലെ മല്ലപ്പ ഷെട്ടി തുടങ്ങിയ പ്രധാന തടാകങ്ങളുടെ കരകളിലാണ് വലിയ തോതിൽ മാലിന്യം തള്ളുന്നത്. നിർമ്മാണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും തള്ളാനെത്തുന്ന സംഘങ്ങളെ തടയാൻ ശ്രമിക്കുന്ന പ്രദേശവാസികൾക്ക് നേരെ കടുത്ത ഭീഷണിയാണ് ഉയരുന്നത്. മാലിന്യം തള്ളുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പകർത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്ന…

Read More

അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ബെംഗളുരു: അമിത വേഗം മൂല മുണ്ടാകുന്ന അപകടങ്ങള്‍ രാജ്യ ത്ത് ഏറ്റവും കൂടുതലുണ്ടാകുന്ന തു ബെംഗളുരുവിലെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാ ലയത്തിന്റെ റിപ്പോര്‍ട്ട്. വളവുകളി ല്ലാത്ത റോഡുകളിലെ അപകട നിരക്കും ഏറെയാണെന്നു ദശല ക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ 2024ല്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബെംഗളുരുവില്‍ വളവുകളില്ലാ ത്ത റോഡുകളില്‍ നടന്ന 4161 അപകടങ്ങളില്‍ 766 പേര്‍ക്കു ജീ വന്‍ നഷ്ടമായി. 3463 പേര്‍ക്കു പരുക്കേറ്റു. വളവുകളുള്ള റോഡു കളിലെ 415 അപകടങ്ങളില്‍ 87 പേര്‍ മരിച്ചു. റോഡിലെ കുഴികളില്‍ വീണുള്ള…

Read More

മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ബെംഗളൂരു : വൻ ലാഭം വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിൽ അകപ്പെട്ട് മൈസൂരുവിലെ വ്യവസായിക്കും സുഹൃത്തുക്കൾക്കും രണ്ടര കോടി രൂപ നഷ്ടമായി. മൈസൂരു ജെ.പി നഗർ സ്വദേശിയായ വ്യവസായിയും അദ്ദേഹത്തിന്റെ ആറ് സുഹൃത്തുക്കളുമാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ ഗൗരവ് സിങ് റാത്തോഡ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിക്ഷേപിക്കുന്ന തുകയ്ക്ക് 40 ശതമാനം വരെ ഉയർന്ന പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഗൗരവ് സിങ് വ്യവസായിയെ സമീപിച്ചത്. ഈ വാഗ്ദാനത്തിൽ വിശ്വസിച്ച വ്യവസായി കഴിഞ്ഞ…

Read More

വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ബെംഗളുരു: ബിജെപി സം സ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയുടേതായി പുറത്തുവന്ന ശബ്ദരേഖ വിവാദമായി. ‘നവംബറില്‍ വിജയേന്ദ്ര പദവിയില്‍ 3 വര്‍ഷം തികയ്ക്കും. 3 മാസം കൂടിയല്ലേയുള്ളൂ. ഒക്ടോബര്‍ ആകുമ്പോള്‍ വിജയേന്ദ്രയെ പുറത്താക്കണം. കാലാവധി അവസാനിക്കുന്നതിനാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയുണ്ടാകാന്‍ ഇടയില്ല’- എന്നി ങ്ങനെ സദാനന്ദ ഗൗഡ വിശദീകരിക്കുന്ന ശബ്ദരേഖയാണിത്. സംഭാഷണത്തിനിടെ മറുതല യ്ക്കലുള്ള ആളെ ‘പ്രദീപ്ജി’ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകന്‍ കൂടിയായ വിജയേന്ദ്രയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതോടെ…

Read More

ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ബെംഗളൂരു: ഭർത്താവിന്റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം മൂലം മരണപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു കുവെംപുനഗർ സ്വദേശിയും കാർ ഷോറൂം ജീവനക്കാരനുമായ നിത്യാനന്ദ (50) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സുശീലയെ പോലീസ് പിടികൂടിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് അറസ്റ്റിലായ സുശീല. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രിയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ നിത്യാനന്ദയെ, അദ്ദേഹം ഉറങ്ങിക്കിടക്കുന്നതിനിടെ സുശീല കഴുത്തിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യാതൊന്നും അറിയാത്ത…

Read More

ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ബെംഗളൂരു: നഗരത്തിലെ നടപ്പാതകളിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പ്രത്യേക ‘സുരക്ഷിത നടപ്പാത കാമ്പയിന്’ (Safe Footpath Campaign) തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി നടപ്പാതകൾ കൈയേറിയവർക്ക് അധികൃതർ അന്തിമ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. സ്വന്തം നിലയിൽ കൈയേറ്റങ്ങൾ ഒഴുവാക്കാനുള്ള അവസാന തീയതി നാളെ (ജൂലൈ 1) ആണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച മുതൽ നഗരത്തിലുടനീളം വൻതോതിലുള്ള ഒഴിപ്പിക്കൽ നടപടികൾക്ക് സിറ്റി കോർപ്പറേഷൻ തുടക്കം കുറിക്കും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കാനും ബെംഗളൂരു നഗരവികസന മന്ത്രി…

Read More