ബെംഗളൂരുവിലേതാണ് ഏറ്റവും മോശം ഗതാഗതം: ഒന്നിനും കൊള്ളാത്ത ട്രാഫിക് പോലീസ്; പ്രകോപിതനായി സമാജ്‌വാദി പാർട്ടി എംപി

ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പേരിൽ ട്രാഫിക് പോലീസിനെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി എംപി രാജീവ് കുമാർ റായ്.

കഴിഞ്ഞദിവസം ബെംഗളൂരുവിൽ എത്തിയ ഇദ്ദേഹം വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. ഒരു മണിക്കൂറിലേറെ ഗതാഗതക്കുരുക്കിൽപ്പെട്ട താൻ സഹായത്തിനായി ട്രാഫിക് പോലീസിന്റെ സഹായം തേടിയിട്ടും ഒരു പ്രയോജനവുമുണ്ടായില്ലെന്ന് എംപി എക്സിൽ കുറിച്ചു.

  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ

ട്രാഫിക് പോലീസിന്റെ പല നമ്പറിൽ വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. ബെംഗളൂരുവിലെ ഗതാഗതനിയന്ത്രണ സംവിധാനം വളരെ മോശമാണ്. ട്രാഫിക് പോലീസ് ഉത്തരവാദിത്വമില്ലാത്തവരാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ടുള്ള എക്സ് സന്ദേശത്തിൽ രാജീവ് റായ് ആരോപിച്ചു.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് ഡൽഹിലേക്ക് തിരക്കിട്ട് പോകുമ്പോഴായിരുന്നു റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതെന്നും എംപി കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us