ആളെ കുഴപ്പിച്ച് ബെംഗളൂരുവിലെ എഐ ട്രാഫിക്ക് സിഗ്നല്‍ ടൈമര്‍

ബെംഗളൂരു: നഗരത്തില്‍ സമീപകാലത്ത് സ്ഥാപിച്ച നിര്‍മിത ബുദ്ധി (എഐ) ട്രാഫിക് സിഗ്നലുകളിലെ ടൈമര്‍ സംവിധാനത്തെക്കുറിച്ച് അവബോധമില്ലാതെ ഇത് തിടുക്കത്തില്‍ കടക്കാന്‍ ശ്രമിക്കുന് ത് അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നു.

ജംഗ്ഷനിലെ വാഹനങ്ങളുടെ തിരക്ക് എഐ ക്യാമറക്ള്‍ സ്വയം വിശകലനം ചെയ്താണ് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും വാഹനങ്ങള്‍ മുന്നോട്ട് നീങ്ങുന്നതിനിടെ ഗ്രീന്‍ സ്ഗ്നല്‍ മാറുന്നതിന് മുന്‍പുളള യെല്ലോ വാണിങ് സിഗ്നല്‍ പ്രവര്‍ത്തിക്കാറില്ല.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പെട്ടന്ന് റെഡ് സിഗ്നല്‍ വരുന്നതോടെ വാഹനങ്ങള്‍ പെട്ടന്ന് നിര്‍ത്തുകയും പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കുകയും ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. ഗ്രീന്‍ സിഗ്നല്‍ തെളിയുമ്പോഴഉം എതിര്‍വശത്ത് നിന്നുളള വാഹനങ്ങളുടെ വരവ് അവസാനിക്കാറില്ല.

നേരത്തെയുണ്ടായിരുന്ന മനുഷ്യ നിയന്ത്രിത സിഗ്നലുകള്‍ റെഡ്, ഗ്രീന്‍, സിഗ്നലുകള്‍ മാറുന്നതിന് മുന്‍പ് 6 സെക്കന്‍ഡ് യെല്ലോ സിഗ്നല്‍ തെളിയുമായിരുന്നു. വെഹിക്കള്‍ ആക്യുറേറ്റഡ് കണ്‍ട്രോള്‍ (വിഎസി) സംവിധാനത്തിലാണ് എഐ സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നത്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts