ആകാശപാതയിലൂടെയുള്ള നമ്മ മെട്രോ പിങ്ക് ലൈനിൽ ആദ്യഘട്ട ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ

ബെംഗളൂരു : നമ്മ മെട്രോയുടെ പിങ്ക് ലൈനിൽ അടുത്തവർഷം മേയിൽ സർവീസ് ആരംഭിക്കും. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സിൽ കുറിച്ചു.

ആകെ 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ താവരകെരെ മുതൽ കാലേന അഗ്രഹാരം വരെ 7.5 കിലോമീറ്റർ പാതയിലാകും മേയിൽ തീവണ്ടി ഓടിത്തുടങ്ങുക.

ഇത് പൂർണമായും ആകാശപാതയാണ്. ബാക്കിയുള്ള 13.76 കിലോമീറ്റർ തുരങ്കപാത അടുത്തവർഷം ഡിസംബറിൽ സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മ മെട്രോയുടെ നാലാമത്തെ പാതയാണ് പിങ്ക് ലൈൻ. പൾപ്പിൾ, ഗ്രീൻ, യെല്ലോ എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്ന പാതകൾ. കാലേന അഗ്രഹാരം മുതൽ നാഗവാര വരെയുള്ള പിങ്ക് പാതയുടെ നിർമാണം 2020-ൽ പൂർത്തിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ പണികൾ വൈകുകയായിരുന്നു. ഈ വർഷം ഡിസംബറിൽ കമ്മിഷനിങ് നടത്തുന്നതിന് പദ്ധതിയിട്ടിരുന്നു. അതിനുശേഷം മാർച്ചിലേക്ക്് നീട്ടി. എന്നാൽ മാർച്ചിലും നടക്കില്ലെന്നും മേയിൽ സർവീസ് ആരംഭിക്കുമെന്നുമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

മേയിൽ പ്രവർത്തനക്ഷമമാകുന്ന താവരകെരെ മുതൽ കാലേന അഗ്രഹാരം വരെ 7.5 കിലോ മീറ്റർ ദൈർഘ്യമുള്ള ആകാശപാതയിലെ സിവിൽ പണികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.

തുരങ്കപാതയുടെ നിർമാണം പുരോഗമിക്കുകയാണ്. നമ്മ മെട്രോയിൽ ഏറ്റവും കൂടുതൽ തുരങ്കപാതയുള്ളത് പിങ്ക് ലൈനിലാണ്. ഇതിൽ ശിവാജിനഗറിനും വെള്ളറ ജംങ്ഷനും ഇടയിലുള്ള 2.2 കിലോ മീറ്റർ തുരങ്കപാതയുടെ നിർമാണം സാവധാനത്തിലാണ് നടന്നത്. തുരങ്കപാത നിർമാണം വൈകാനുള്ള കാരണവും ഇതാണ്.

കാലേന അഗ്രഹാരം മുതൽ നാഗവാര വരെ 18 സ്റ്റേഷനുകൾ പിങ്ക് ലൈനിലുണ്ട്. ബെംഗളൂരു നഗരത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളെ തമ്മിൽ യോജിപ്പിക്കുന്നതാണ് ഈ പാത.

പോട്ടറി ടൗൺ, കണ്ടോൺമെന്റ്, ശിവാജിനഗർ, എംജിറോഡ് തുടങ്ങി ഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നത്. നിലവിൽ സർവീസ് നടത്തുന്ന യെല്ലോ ലൈൻ (ജയദേവ ആശുപത്രി), പൾപ്പിൾ ലൈൻ (എംജിറോഡ്) പാതകളുമായി ചേരുന്ന ഭാഗവും പിങ്ക് ലൈനിലുണ്ട്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

നിർമാണം നടക്കുന്ന ബ്ലൂലൈനുമായും നിർദിഷ്ട ഓറഞ്ച്, റെഡ് ലൈനുകളുമായും ചേരുന്നഭാഗങ്ങളും പിങ്ക് ലൈനിലുണ്ട്.

അതിനാൽ നഗരത്തിലെ വിവിധഭാഗങ്ങളിലേക്ക് മറ്റുഭാഗങ്ങളിലേക്ക് മെട്രോയിൽ തന്നെ തുടർയാത്രയും സാധിക്കും.

ഐടി മേഖലയിലൂടെ കടന്നുപോകുന്ന യെല്ലോ ലൈനിൽ ഓഗസ്റ്റിലാണ് സർവീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്.

ഇതിനൊപ്പം അടുത്ത ഘട്ടത്തിൽ ഉൾപ്പെടുന്ന ഓറഞ്ച് ലൈനിന്റെ നിർമാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചിരുന്നു.

മൈസൂർ റോഡ്, മാഗഡിറോഡ് വഴി കടന്നുപോകുന്ന ഓറഞ്ച് പാതയുടെ നിർമാണം 2029-ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന ബ്ലൂലൈനിൽ 2027 ഡിസംബറിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts