ബെംഗളൂരു : മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 53കാരന് ജീവപര്യന്തം ശിക്ഷ. ശ്രീരംഗപട്ടണ സ്വദേ ശിവണ്ണക്കാണ് ശിക്ഷ. മാണ്ഡ്യ ജില്ല ആൻഡ് സെഷൻസ് കോടതിയുടേതാണ് ശിക്ഷ വിധി. 2023 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം. വീടിനരികെ കളിക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞ് കളഞ്ഞാൽ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുഞ്ഞ് മാതാപിതാക്കളോട് വിവരം പറഞ്ഞതിന് പിന്നാലെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ശ്രീരംഗപട്ടണ പൊലീസ് പോക്സോ വകുപ്പും ഐ.പി.സി വകുപ്പും ഉൾപ്പെടുത്തി കേസ്…
Read MoreMonth: July 2025
അങ്കണവാടിയിൽ വൈറ്റമിൻ എ തുള്ളിമരുന്ന് സ്വീകരിച്ച 13 ആശുപത്രിയിൽ
ബെംഗളൂരു : ശിവമോഗ ജില്ലയിലെ അങ്കണവാടിയിൽ വൈറ്റമിൻ എ തുള്ളിമരുന്ന് സ്വീകരിച്ച 13 കുട്ടികളെ ഛർദ്ദിലിനെയും അതിസാരത്തെയുംത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിപ്പോൺപേട്ടിന് സമീപമുള്ള ഹിരസാനി ഗ്രാമത്തിലാണ് സംഭവം. ആരോഗ്യവകുപ്പിന്റെ പ്രത്യേകപദ്ധതി പ്രകാരമാണ് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയത്. രാവിലെ തുള്ളിമരുന്നു സ്വീകരിച്ച കുട്ടികൾക്ക് വൈകീട്ടായപ്പോഴേക്കും വയറുവേദനയും ഛർദ്ദിലും അതിസാരവും അനുഭവപ്പെടുകയായിരുന്നു. ശിവമോഗയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ എംഎൽഎ ബെലേരു ഗോപാലകൃഷ്ണ സന്ദർശിച്ചു. കുട്ടികളുടെ ആരോഗ്യപ്രശ്നത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുള്ളി മരുന്ന് തന്നെയാണ് കാരണമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി…
Read Moreആരാധകർ ഔട്ട് ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്താനൊരുങ്ങി കർണാടക ക്രിക്കറ്റ് അസോസിയേഷൻ
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ 16 ദിവസത്തെ ടൂർണമെന്റ് ഓഗസ്റ്റ് 11-ന് ആരംഭിക്കും. ആരാധകരെ പുറത്തുനിർത്തി ക്രിക്കറ്റ് ടൂർണമെന്റ് നടത്താനൊരുങ്ങുകയാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ. സ്റ്റേഡിയത്തിനു മുൻപിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച ദുരന്തത്തിനുശേഷം വരുന്ന ആദ്യ ടൂർണമെന്റാണിത്. കർണാടകയുടെ പ്രീമിയർ ട്വന്റി 20 ലീഗ് ടൂർണമെന്റായ മഹാരാജാ ട്രോഫി ക്രിക്കറ്റാണ് അടച്ചിട്ട സ്റ്റേഡിയത്തിനകത്ത് നടത്താനൊരുങ്ങുന്നത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് ക്രിക്കറ്റ് അസോസിയേഷന്റെയുൾപ്പെടെ പേരിൽ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മഹാരാജ ട്വന്റി 20 ലീഗ്…
Read Moreകസേരയ്ക്കുവേണ്ടി പരിശ്രമിക്കണം; കിട്ടിയാലുടൻ കയറിയിരിക്കാൻ പഠിക്കണം; ചർച്ചകൾക്ക് ചൂടുപകർന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു : നാം കസേരയ്ക്കുവേണ്ടി പരിശ്രമിക്കണമെന്നും എന്നാൽ കസേരകിട്ടാൻ പ്രയാസമാണെന്നും പറഞ്ഞ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കിട്ടിയാലുടൻ അതിൽ കയറിയിരിക്കാൻ പഠിക്കണമെന്നും കൂട്ടിച്ചേർത്തു. ബെംഗളൂരു ബാർ അസോസിയേഷൻ സംഘടിപ്പിച്ച കെംപെഗൗഡ ജയന്തി ആഘോഷത്തിന്റെ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് കസേരയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയത്. അകന്നിരിക്കുന്ന അഭിഭാഷകരോട് സദസ്സിന്റെ മുൻനിരയിലേക്ക് വന്നിരിക്കാൻ തമാശരൂപത്തിൽ പറയുകയായിരുന്നു ശിവകുമാർ. ‘‘അവസരങ്ങൾ കുറവാണ്, അത് കിട്ടിയാലുടൻ ഉപയോഗിക്കാൻ ശീലിക്കണം’’ -അഭിഭാഷകരെ അദ്ദേഹം ഉപദേശിച്ചു. മുഖ്യമന്ത്രിസ്ഥാനത്ത് താൻ അഞ്ചുവർഷകാലാവധി തികയ്ക്കുമെന്ന് സിദ്ധരാമയ്യ അസന്ദിഗ്ധമായി പറഞ്ഞതിനുപിന്നാലെയാണ് ശിവകുമാറിന്റെ കസേര പരാമർശമെന്നത് ശ്രദ്ധേയമായി.
Read Moreനടി മഞ്ജുളയ്ക്ക് കത്തിക്കുത്തിൽ പരിക്ക്; ഭർത്താവ് പിടിയിൽ
ബെംഗളൂരു : കന്നഡ സീരിയൽ നടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) യെ ഭർത്താവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ബെംഗളൂരുവിലെ ഹനുമന്തനഗറിൽ ആണ് സംഭവം നടന്നത്. ‘അമൃതധാരെ’ എന്ന ജനപ്രിയ കന്നഡ സീരിയലിലെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രുതി.ഒരു സ്വകാര്യ ചാനലിൽ അവതാരകയായി മഞ്ജുളയും ജോലി ചെയ്തിരുന്നു. ഈ മാസം നാലിനാണ് സംഭവം. ശ്രുതിക്കുനേരേ മുളകുപൊടി വിതറിയതിനുശേഷം ഭർത്താവ് അമരേഷ് കത്തിക്കൊണ്ട് പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ നടിയുടെ ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പിരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഹനുമന്ദനഗറിലെ…
Read Moreബാക്ക് ബെഞ്ചേഴ്സിന് പണികിട്ടി; സ്കൂളുകളിലെ ഇരിപ്പിടങ്ങൾ ഇനി അർധവൃത്താകൃതിയിൽ
സർക്കാർസ്കൂളുകളിലെ ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ സജ്ജീകരിക്കാൻ തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ് നിർദേശം. ‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന മലയാളസിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിലെ ചില സ്കൂളുകളിൽ സീറ്റിന്റെ വിന്യാസം മാറ്റിയിരുന്നു. ഒന്നിനുപുറകെ ഒന്നായി ബെഞ്ചും ഡെസ്കും ഇടുന്നതിനുപകരം അർധവൃത്താകൃതിയിൽ വിന്യസിച്ച് അധ്യാപകർ നടുക്കുനിൽക്കുന്ന രീതിയാണ് നടപ്പാക്കിയത്.ഈ രീതിയിൽ എല്ലാ സർക്കാർസ്കൂളുകളിലും ഇരിപ്പിടം സജ്ജമാക്കാനാണ് നിർദേശം
Read Moreബന്നാർഘട്ട ബയോളജിക്കൽ പാർക്ക് ടിക്കറ്റ് വില വർദ്ധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ അറിയാൻ വായിക്കാം
ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ പ്രവേശന ഫീസ് വർധിപ്പിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. പ്രവേശന ഫീസ് 20 ശതമാനം വർദ്ധിപ്പിക്കാൻ വനം വകുപ്പ് അംഗീകാരം നൽകി , ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. പുതുക്കിയ വില ഓഗസ്റ്റ് 1 മുതൽ നടപ്പിലാക്കാനാണ് സാധ്യത. ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് സന്ദർശിക്കുന്നതിനുള്ള മുതിർന്നവരുടെ നിലവിലെ ടിക്കറ്റ് നിരക്ക് 100 രൂപയാണ്. ഇത് 120 രൂപയായിരിക്കും. കുട്ടികൾക്ക് നിലവിൽ 50 രൂപയാണ് ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കും. മുതിർന്ന പൗരന്മാർക്ക് നിലവിൽ 60 രൂപയാണ്…
Read Moreസ്കൂൾ വിദ്യാർഥികൾക്കും ബസ് യാത്ര സൗജന്യമാകും
ബെംഗളൂരു : വനിതകൾക്കുപിന്നാലെ കർണാടകത്തിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കും ബസ് യാത്ര സൗജന്യമാക്കുന്നു. കന്നഡയിലും ഇംഗ്ലീഷ് മീഡിയത്തിലും പഠനംനടത്തുന്ന 308 കെപിഎസ് സ്കൂളുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. വനിതകൾക്ക് സർക്കാർബസുകളിൽ യാത്ര സൗജന്യമായതിനാൽ ഈ സ്കൂളുകളിലെ വിദ്യാർഥിനികളെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടിവരില്ല. കർണാടക പബ്ലിക് സ്കൂളുകളിലെ (കെപിഎസ്) വിദ്യാർഥികൾക്കാണ് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. കെപിഎസ് സ്കൂളുകളിലെ എൽകെജി മുതൽ പ്രീയൂണിവേഴ്‌സിറ്റി വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രാസൗകര്യം നൽകാൻ സർക്കാർ തീരുമാനിച്ചെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സ് സന്ദേശത്തിലൂടെ വ്യക്തമാക്കി. ആൺകുട്ടികൾക്കുമാത്രം സൗജന്യയാത്ര അനുവദിച്ചാൽ…
Read Moreകന്നഡ “ദരിദ്ര സമ്പദ്‌വ്യവസ്ഥയുടെ” ഭാഷ, പഠിക്കാൻ യോഗ്യമല്ല; ഞാൻ ഇംഗ്ലീഷ് സംസാരിക്കും; വിവാദത്തിന് വഴിതെളിയിച്ച് പുതിയ പോസ്റ്റ്
ബെംഗളൂരു: കന്നഡയെക്കുറിച്ച് ഒരാൾ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കന്നഡ, തമിഴ് തുടങ്ങിയ ഇന്ത്യൻ പ്രാദേശിക ഭാഷകൾ പഠിക്കാൻ യോഗ്യമല്ലെന്നും, “മോശം സമ്പദ്‌വ്യവസ്ഥ”യുള്ള ഭാഷകളാണെന്നും, “മോശം ജീവിത നിലവാരം” ഉള്ളവയാണെന്നും എക്‌സിൽ എഴുതിയിട്ടുണ്ട്. ഇപ്പോൾ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഭാഷാ വിഷയത്തിൽ പ്രശ്‌നമുണ്ടാക്കാനുള്ള മറ്റൊരു ശ്രമമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. ഇപ്പോൾ ഈ പോസ്റ്റ് ബെംഗളൂരു , ചെന്നൈ തുടങ്ങിയ ദക്ഷിണേന്ത്യൻ നഗരങ്ങളിലെ ഉപയോക്താക്കളിൽ നിന്ന് ശക്തമായ എതിർപ്പിന് കാരണമായി. ഈ പോസ്റ്റ് ടോക്ക ടേക്ക്സ്…
Read Moreവെളിച്ചെണ്ണ വിലയ്ക്ക് തീപിടിച്ചപ്പോൾ കൊപ്ര മോഷണവും പെരുകുന്നു
കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂര്‍ ഇരിങ്ങത്ത് ഫ്‌ളോര്‍ മില്ലില്‍ മോഷണം നടത്തിയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സി.കെ മില്ലിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ മോഷണം നടന്നത്. മുഖം തുണികൊണ്ട് മറിച്ച് എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ഒരു ചാക്ക് നിറയെ ഉണ്ട കൊപ്രയുമായാണ് കടന്നുകളയുകയായിരുന്നു. കൊപ്ര സൂക്ഷിച്ചിരുന്ന മുറിയുടെ ലോക്ക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പോലിസിന് ലഭിച്ചിട്ടുണ്ട്. ചക്കിട്ടക്കണ്ടി ബാബുവിന്‍റെ ഫ്‌ളോര്‍ മില്ലിലാണ് മോഷണം നടന്നത്. ഇദ്ദേഹം രാവിലെ മില്ലില്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.…
Read More