സ്കൂൾ വിദ്യാർഥികൾക്കും ബസ് യാത്ര സൗജന്യമാകും

ബെംഗളൂരു : വനിതകൾക്കുപിന്നാലെ കർണാടകത്തിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കും ബസ് യാത്ര സൗജന്യമാക്കുന്നു.

കന്നഡയിലും ഇംഗ്ലീഷ് മീഡിയത്തിലും പഠനംനടത്തുന്ന 308 കെപിഎസ് സ്കൂളുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. വനിതകൾക്ക് സർക്കാർബസുകളിൽ യാത്ര സൗജന്യമായതിനാൽ ഈ സ്കൂളുകളിലെ വിദ്യാർഥിനികളെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടിവരില്ല.

കർണാടക പബ്ലിക് സ്കൂളുകളിലെ (കെപിഎസ്) വിദ്യാർഥികൾക്കാണ് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്.

  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു

കെപിഎസ് സ്കൂളുകളിലെ എൽകെജി മുതൽ പ്രീയൂണിവേഴ്‌സിറ്റി വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രാസൗകര്യം നൽകാൻ സർക്കാർ തീരുമാനിച്ചെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സ് സന്ദേശത്തിലൂടെ വ്യക്തമാക്കി.

ആൺകുട്ടികൾക്കുമാത്രം സൗജന്യയാത്ര അനുവദിച്ചാൽ മതിയാകും. കെപിഎസ് വിദ്യാർഥികൾക്ക് സൗജന്യയാത്ര ഒരുക്കാനുള്ള നിർദേശം വന്നിട്ടുണ്ടെന്നും എന്നാൽ, അന്തിമതീരുമാനമായിട്ടില്ലെന്നുമാണ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ പ്രതികരണം.

  കർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts