ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് ടിക്കറ്റ് വില വർദ്ധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ അറിയാൻ വായിക്കാം

ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ പ്രവേശന ഫീസ് വർധിപ്പിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

പ്രവേശന ഫീസ് 20 ശതമാനം വർദ്ധിപ്പിക്കാൻ വനം വകുപ്പ് അംഗീകാരം നൽകി , ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.

പുതുക്കിയ വില ഓഗസ്റ്റ് 1 മുതൽ നടപ്പിലാക്കാനാണ് സാധ്യത. ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് സന്ദർശിക്കുന്നതിനുള്ള മുതിർന്നവരുടെ നിലവിലെ ടിക്കറ്റ് നിരക്ക് 100 രൂപയാണ്. ഇത് 120 രൂപയായിരിക്കും.

കുട്ടികൾക്ക് നിലവിൽ 50 രൂപയാണ് ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കും. മുതിർന്ന പൗരന്മാർക്ക് നിലവിൽ 60 രൂപയാണ് ടിക്കറ്റ് നിരക്ക് 70 രൂപയായിരിക്കും.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

കൂടാതെ, സഫാരി കോംബോ പായ്ക്കിന്റെ വിലയും വർദ്ധിക്കും. പ്രവൃത്തി ദിവസങ്ങളിൽ ഇത് 350 രൂപയായിരുന്നത് 370 രൂപയാക്കും. വാരാന്ത്യങ്ങളിൽ, അതായത് ശനി, ഞായർ ദിവസങ്ങളിൽ ഇത് 400 രൂപയായിരുന്നത് 420 രൂപയായിരിക്കും.

മൃഗങ്ങളുടെ ഭക്ഷണം, പരിപാലനം, ജീവനക്കാരുടെ ശമ്പളം എന്നിവ വർദ്ധിച്ചുവെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി മൃഗശാല ടിക്കറ്റ് വില വർദ്ധിപ്പിച്ചിട്ടില്ല.

ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് ഒരു സ്വയംഭരണ സ്ഥാപനമാണ്, വിനോദസഞ്ചാരികളിൽ നിന്നുള്ള ടിക്കറ്റ് പണമാണ് വരുമാന സ്രോതസ്സ്. അതിനാൽ, പ്രവേശന ഫീസ് 50 ശതമാനം വർദ്ധിപ്പിക്കാൻ ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് അതോറിറ്റി സർക്കാരിന് ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

എന്നിരുന്നാലും, ടിക്കറ്റ് വിലയിൽ 20 ശതമാനം വർദ്ധനവിന് സർക്കാർ സമ്മതിച്ചിട്ടുണ്ട്. പുതുക്കിയ വില ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബന്നാർഘട്ട ബയോളജിക്കൽ പാർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സൂര്യ സെൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts