ചെറുവത്തൂർ: കാസർകോട് നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് പടിഞ്ഞാറേക്കര സ്വദേശി ബാലന്റെ മകള്‍ വിന്യാ ബാലൻ (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. ബാങ്ക് ഉദ്യോഗസ്ഥൻ സനല്‍ ആണ് ഭർത്താവ്. ശിവൻ, സ്വരാർഥ് എന്നിവർ മക്കളാണ്.
Read MoreDay: 15 February 2025
സ്ത്രീധനം പോര; മരുമകളുടെ ശരീരത്തിൽ എച്ച്ഐവി അണുബാധയുള്ള സിറിഞ്ച് കുത്തി വച്ച് ഭർതൃ വീട്ടുകാർ
ലഖ്നൗ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ചെയ്യുന്ന ക്രൂരതകള്‍ അനുദിനമെന്നോണം രാജ്യത്തൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് പുറത്തുവരുന്നത്. സ്ത്രീധനം കൂടുതല്‍ നല്‍കിയില്ലെന്നാരോപിച്ച് ഭര്‍തൃവീട്ടുകാര്‍ മരുമകളുടെ ശരീരത്തില്‍ എച്ച്‌ഐവി അണുബാധയുള്ള സിറിഞ്ച് കുത്തിവച്ച ക്രൂരമായ സംഭവമാണ് പുറത്തുവരുന്നത്. 30 വയസുള്ള സ്ത്രീയാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ സഹറന്‍പുര്‍ കോടതി യുപി പൊലീസിനോട് ഉത്തരവിട്ടു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അമ്മായിയമ്മ, എന്നിവര്‍ക്കെതിരെ കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള…
Read Moreവൈദ്യുതി നിരക്ക് ഉടൻ വർധിക്കാൻ സാധ്യത:ബസ്, മെട്രോ നിരക്കുകൾ പിന്നാലെ മറ്റൊരു ഇരുട്ടടി കൂടി
ബെംഗളൂരു : ബസ്, മെട്രോ നിരക്കുകൾ അടുത്തിടെ വർദ്ധിപ്പിച്ചു, ഇതിനെതിരെ ധാരാളം എതിർപ്പുകളും ഉണ്ടായിരുന്നു. ഒടുവിൽ, പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് മെട്രോ യാത്രാ നിരക്കുകൾ നേരിയ തോതിൽ കുറച്ചെങ്കിലും ബസ് ടിക്കറ്റ് നിരക്കിലെ വർദ്ധനവിൽ ഒരു കുറവും ഉണ്ടായില്ല അതിനിടെ, ബെംഗളൂരുവിലെ ജനങ്ങളെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്, വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വില വർധനവ് സംബന്ധിച്ച നിർദ്ദേശം ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ബെസ്കോം സമർപ്പിച്ച നിരക്ക് വർധനവ് നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ വൈദ്യുതി നിരക്ക് വർദ്ധിക്കുമെന്ന് ഉറപ്പാണ്. വൈദ്യുതി നിരക്ക്…
Read Moreഇന്‍സ്റ്റയില്‍ വരുന്നു കമന്റുകള്‍ക്ക് ഡിസ് ലൈക്ക് ബട്ടണ്‍
ഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാതൃ കമ്പനിയായ മെറ്റ. കമന്റുകള്‍ ‘ഡിസ്ലൈക്ക്’ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ എന്ന് പുറത്തിറക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാര്‍ട്ടിന് അടുത്തായി താഴേക്കുള്ള ആരോ അടയാളം കാണുന്നതായി നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ഡൗണ്‍വോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രാഥമിക നിഗമനം. പുതിയ ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍…
Read Moreദി ടെലഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് സ്ഥാനം രാജിവെച്ച് പ്രമുഖ മലയാളി മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ
ഡൽഹി: പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി ടെലഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് സ്ഥാനം രാജിവെച്ച് പ്രമുഖ മലയാളി മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ. പത്രത്തിന്റെ ദൈനംദിന മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന എഡിറ്റർ ചുമതലയിൽ നിന്ന് സ്ഥാനക്കയറ്റം നൽകി ‘എഡിറ്റർ അറ്റ് ലാർജ്’ എന്ന പുതിയ സ്ഥാനം ഏറ്റെടുത്ത് ഒന്നര വർഷത്തിനകമാണ് രാജി. 1996ൽ കൊൽക്കത്തയിൽ പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായി സേവനം തുടങ്ങിയ രാജഗോപാൽ വിരമിക്കാൻ നാല് വർഷം ബാക്കി നിൽക്കേയാണ് രാജിവെക്കുന്നത്. എഡിറ്റർ പദവിയിൽ രാജഗോപാലിന് പകരം ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ സംഘർഷൻ ഠാക്കൂറിനെ നിയമിച്ച…
Read Moreഅനധികൃത മദ്യവില്‍പ്പനക്കാർ വിദ്യാർത്ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു
ചെന്നൈ: അനധികൃത തെരുവ് മദ്യവില്‍പ്പനക്കാർ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു. തമിഴ്‌നാട്ടില്‍ മയിലാടുതുറൈ ജില്ലയിലെ മുട്ടം ഗ്രാമത്തിലാണ് സംഭവം. മുട്ടം നോർത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ഡിപ്ലോമധാരിയായ ഹരീഷും പച്ചവടി സ്വദേശി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ബന്ധു ഹരിശക്തിയുമാണ് കൊല്ലപ്പെട്ടത്. വിവരം ലഭിച്ചതിനെത്തുടർന്ന് പെരമ്പൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മയിലാടുതുറൈ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്കുമാർ, തങ്കദുരൈ, മൂവേന്ദൻ എന്നിവർ ഈ പ്രദേശത്ത് അനധികൃതമായി മദ്യം വില്‍ക്കാറുണ്ടായിരുന്നു എന്നും അവരുടെ പ്രവർത്തനങ്ങളെ…
Read Moreബങ്കപൂർ ചെന്നായ് സങ്കേതത്തിൽ വംശനാശഭീഷണി നേരിടുന്ന അഞ്ച് ഇന്ത്യൻ ചെന്നായ കുഞ്ഞുങ്ങൾ കൂടി ജനിച്ചു
ബെംഗളൂരു: വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ഗ്രേ വുൾഫിന്റെ എണ്ണം വർദ്ധിച്ചു വരുന്നു. കൊപ്പൽ ജില്ലയിലെ ബങ്കപൂർ ചെന്നായ് സങ്കേതത്തിൽ ഒരു ചെന്നായ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. ചെന്നായ്ക്കുട്ടികളുടെ വീഡിയോയും പുറത്തുവിട്ടു. ഗംഗാവതി മേഖലയില്‍ ഏകദേശം 332 ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ബങ്കാപൂര്‍ ചെന്നായ സങ്കേതത്തിന്റെ സംരക്ഷണത്തെക്കുറിച്ച് വനം വകുപ്പിന് ആശങ്കയുണ്ട്, കഴിഞ്ഞ മാസം, ഇതേ വനത്തിൽ ഒരു ചെന്നായ 8 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, ഇപ്പോൾ മറ്റൊരു ചെന്നായ 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.…
Read Moreമെട്രോ ടിക്കറ്റ് വില വര്‍ധനവിനെതിരെ പ്രതിഷേധം: എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍
ബെംഗളൂരു, ഫെബ്രുവരി 15: നമ്മ മെട്രോ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധിച്ച 16 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടണ്‍പേട്ട് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു . വെള്ളിയാഴ്ച നാദപ്രഭു കെംപഗൗഡ (മജസ്റ്റിക്) മെട്രോ സ്റ്റേഷന് സമീപം അനുമതി വാങ്ങാതെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മെട്രോ നിരക്ക് വര്‍ധനവിനെ ആളുകള്‍ ഇതിനകം തന്നെ വലിയ തോതില്‍ പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞു. കര്‍ഷകര്‍, കന്നഡ അനുകൂല പ്രവര്‍ത്തകര്‍, പുരോഗമന സംഘടനകള്‍, യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ എന്നിവര്‍ ബിഎംആര്‍സിഎല്ലിനെതിരെ പ്രതിഷേധിച്ചിരുന്നു. മെട്രോ യാത്രാ നിരക്കുകളുടെ കുത്തനെയുള്ള വര്‍ദ്ധനവില്‍ യാത്രക്കാര്‍ രോഷാകുലരായി, സോഷ്യല്‍…
Read Moreവാലന്റൈന്‍സ് ദിനത്തില്‍ നന്ദി ഹില്‍സില്‍ ഒഴുകിയെത്തി പ്രണയ ജോഡികള്‍; കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന പ്രണയിതാക്കളെ പറഞ്ഞയച്ച് തളര്‍ന്ന് പോലീസ്
ബെംഗളൂരു: ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ദിനത്തില്‍് നന്ദി ഹില്‍സില്‍ കമിതാക്കളുടെ കനത്ത് തിരക്കാണ് അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ ബെംഗളൂരുവിലെ മലയാളികള്‍ അടക്കമുളള നിവാസികള്‍ക്കും് പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് നന്ദി ഹില്‍സ്. എന്നാല്‍ ഇന്നലെ്, വാലന്റൈന്‍സ് ദിനത്തില്‍, തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ നിന്നുള്ള ഒരുകൂട്ടം കമിതാക്കളാണ് നന്ദി ഹില്‍സിലേക്ക് ഒഴുകിയെത്തിയത്. പല കമിതാക്കളും, സന്തോഷത്തോടെ പരസ്പരം കെട്ടിപ്പിടിച്ചും, കൈപിടിച്ച് നടന്നുമാണ് വാലന്റൈന്‍സ് ദിനം ആഘോഷിച്ചത്. നന്ദി ഹില്‍സില്‍ ഇന്നലെ പ്രണയത്തിലായ യുവ ദമ്പതികളെ മാത്രമേ് കാണാന്‍ കഴിഞ്ഞിരുന്നുളളു. അത്‌കൊണ്ട് തന്നെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍…
Read Moreഎയ്‌റോ ഇന്ത്യ വിജയത്തിൽ മലയാളി ഗ്രൂപ്പ് ക്യാപ്റ്റന്റെ പങ്കും
ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ വിജയത്തിൽ മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ എ.പി. രാജേഷിന്റെ പങ്കും നിർണായകമായി. യെലഹങ്ക വ്യോമസേനാത്താവളത്തിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് എ.പി. രാജേഷ്. എയ്‌റോ ഇന്ത്യയുടെ തടസ്സങ്ങളില്ലാത്ത നടത്തിപ്പിന് രാജേഷിന്റെ അനുഭവസമ്പത്ത് നേട്ടമായി. സുരക്ഷയിലുംമറ്റും അദ്ദേഹത്തിന്റെ കൃത്യമായ ആസൂത്രണവും നേതൃത്വവും നിർണായകമായി. വിവിധ സംസ്ഥാന, കേന്ദ്ര ഏജൻസികളുമായി സുരക്ഷയും മറ്റ് അനുബന്ധക്രമീകരണങ്ങളും ഏകോപിപ്പിച്ചു. കാസർകോട് മുള്ളേരിയ സ്വദേശി വിജയ്‌കുമാർ നായരുടെയും ശാന്തയുടെയും മകനായ എ.പി. രാജേഷ് 1996-ലാണ് വ്യോമസേനയിൽ അംഗമായത്. കാസർകോട് സർക്കാർ കോളേജിൽ ബിരുദത്തിനുശേഷം തിരുവനന്തപുരം…
Read More