ഡ്രൈവർക്ക് നെഞ്ചുവേദന; ബസ് തെന്നിമാറി 

ബെംഗളൂരു: ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവർക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബസ് റോഡില്‍നിന്ന് തെന്നിമാറി. തുടർന്ന്, ഹൈവേയോട് ചേർന്ന താഴ്ന്ന പ്രദേശത്ത് ബസ് നിർത്തുകയായിരുന്നു. തെങ്ക എർമല്‍ പള്ളിക്ക് സമീപം റോഡിലൂടെ കടന്നുപോകുമ്പോള്‍ എക്സ്പ്രസ് ബസ് ഡ്രൈവർ ശംഭുവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ബിഗ് ബോസ് താരം റോബിനും ആരതി പൊടിയും വിവാഹിതരായി 

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാല്‍ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു. ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച്‌ പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ…

Read More

പിതാവിനോപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി തടാകത്തിൽ മരിച്ച നിലയിൽ; പരാതിയുമായി സുഹൃത്ത് 

ബെംഗളൂരു: പിതാവിനൊപ്പം സ്കൂട്ടറില്‍ പോയ യുവതിയെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ആരോപണവുമായി ആണ്‍സുഹൃത്ത് രംഗത്തുവന്നു. ദുരഭിമാനക്കൊലയാണെന്നാണ് യുവാവിന്റെ ആരോപണം. എന്നാല്‍, സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണമെന്ന് പിതാവ് പോലീസില്‍ മൊഴി നല്‍കി. ഹൊസൂറിനടുത്ത ഹരോഹള്ളിയില്‍ താമസിക്കുന്ന രാമമൂർത്തിയുടെ മകള്‍ ആർ. സഹനയെയാണ് ബംഗളൂരുവിന് അടുത്ത് ഹുസ്‌കൂർ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. അതേസമയം തങ്ങളുടെ ബന്ധത്തെ എതിർത്തതിനാല്‍ രാമമൂർത്തി സഹനയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ആണ്‍സുഹൃത്ത് ആരോപിച്ചു. മാതാപിതാക്കള്‍ തങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നുവെന്നും തങ്ങളുടെ…

Read More

ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം 

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.

Read More

വർക്ക്‌ ഫ്രം ഹോം കാറിൽ വേണ്ട ഹോമിൽ മതി ; യുവതിക്ക് പിഴയിട്ട് ട്രാഫിക് പോലീസ് 

ബെംഗളൂരു: ലാപ്ടോപ്പ് ഉപയോഗിച്ച്‌ കൊണ്ട് കാറോടിച്ച ബംഗളൂരു യുവതിക്ക് പിഴയിട്ട് പൊലീസ്. നഗരത്തിലെ ആർ.ടി നഗർ മേഖലയിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ട്രാഫിക് പൊലീസ് നടപടിയെടുത്തത്. ലാപ്ടോപ്പ് സ്റ്റിയറിങ്ങ് വീലില്‍വെച്ച്‌ യുവതി ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ യുവതി ആരാണെന്ന് ബംഗളൂരു പൊലീസ് അന്വേഷിക്കുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് യുവതിക്ക് പിഴയും ചുമത്തി. ജോലി സമ്മർദം മൂലമാണ് കാർ യാത്രക്കിടെ ജോലി ചെയ്യേണ്ടി വന്നതെന്ന് യുവതി വെളിപ്പെടുത്തി. യുവതിക്ക് 1000 രൂപ പിഴ ചുമത്തിയ…

Read More

അമ്മ ഫോൺ ഉപയോഗം വിലക്കി; പത്താം ക്ലാസുകാരി ഇരുപതാം നിലയിൽ നിലയിൽ നിന്നും ചാടി ജീവനൊടുക്കി 

ബെംഗളൂരു:കാടുഗോഡിയില്‍ അപ്പാർട്ട്മെന്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി. പരീക്ഷ അടുത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാർ വിലക്കിയതിനാലാണ് 15 വയസുകാരി ആത്മഹത്യ ചെയ്തത്. ബെംഗളൂരു കാടുഗോഡി അസറ്റ് മാർക്ക് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യ (15) യാണ് മരിച്ചത്. വൈറ്റ്ഫീല്‍ഡിലെ സ്വകാര്യസ്കൂള്‍ വിദ്യാർഥിനിയാണ് മരിച്ച അവന്തിക. ഫെബ്രുവരി 15 ന് വാർഷിക പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ, പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിയുടെ അമ്മ അവളെ ശാസിക്കുകയും മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കരുതെന്നും…

Read More

നരബലി നല്‍കിയാല്‍ നിധി കിട്ടുമെന്ന് ജോത്സ്യൻ ; 52 കാരനെ യുവാവ് കൊലപ്പെടുത്തി 

ബെംഗളൂരു: ദേവിക്ക് നരബലി നല്‍കിയാല്‍ നിധി കിട്ടുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് മധ്യവയസ്‌കനെ കൊലപ്പെടുത്തി യുവാവ്. ചിത്രദുര്‍ഗയില്‍ യുവാവും ജ്യോതിഷനും അറസ്റ്റില്‍. ഭൂമിയില്‍ നിധി മറഞ്ഞിരിക്കുന്നുണ്ടെന്നും അത് സ്വന്തമാക്കണമെങ്കില്‍ മാരാമ്മയ്ക്ക് നരബലി കൊടുക്കണമെന്നും ജ്യോത്സ്യനാണ് യുവാവിനോട് പറഞ്ഞത്. നരബലിക്കായി യുവാവ് ചെരുപ്പുകുത്തിയെ തിരഞ്ഞെടുക്കുകയായിരുന്നു. 52കാരനായ പ്രഭാകർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡ്ഡി എന്ന യുവാവിനെയും ഇയാളോട് മനുഷ്യബലി കഴിക്കാൻ നിർദ്ദേശിച്ച ജ്യോത്സ്യന്‍ രാമകൃഷ്ണയേയും പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക-ആന്ധ്ര അതിർത്തിക്ക് സമീപത്താണ് പ്രഭാകറിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് ക്രൂരമായി…

Read More

സംസ്ഥാനത്ത് അന്തസോടെ മരിക്കാനുള്ള അവകാശം; ആദ്യ ഗുണഭോക്‌താവാകാനൊരുങ്ങി റിട്ട.സര്‍ക്കാര്‍ 85 കാരിയായ സ്‌കൂള്‍ അധ്യാപിക

ബെംഗളൂരു: കര്‍ണാടക അടുത്തിടെ നടപ്പിലാക്കിയ ‘അന്തസോടെ മരിക്കാനുള്ള അവകാശ’ത്തിന്റെ ആദ്യ ഗുണഭോക്‌താവാകാനൊരുങ്ങി റിട്ട.സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ എച്ച്‌.ബി. കരിബസമ്മ (85) എന്ന റിട്ട. അധ്യാപികയാണു മരിക്കാനുള്ള അവകാശം നേടിയത്‌. നട്ടെല്ലിനു ഗുരുതര പരുക്കേറ്റ്‌ രോഗശയ്യയിലാണ്‌ അവര്‍. മാരകമായ അസുഖമുള്ള രോഗികള്‍ക്ക്‌ അന്തസോടെ മരിക്കാനുള്ള അവകാശം അനുവദിച്ചുകൊണ്ട്‌ ജനുവരി 30-നു സംസ്‌ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതോടെയാണു കരിബസമ്മ തന്റെ ആഗ്രഹം സാക്ഷാത്‌കരിക്കുന്നതിനുള്ള അവസരം ഒരുങ്ങിയത്‌. വഴുതി വീണതിനെ തുടര്‍ന്നു നട്ടെല്ലിനേറ്റ ഗുരുതര പരുക്കാണു കരിബസമ്മയുടെ ജീവിതം ദുരിതത്തിലാക്കിയത്‌. മൂന്നു പതിറ്റാണ്ടിലേറെയായി അവര്‍…

Read More

ചെറുപ്പക്കാര്‍ക്കിടയില്‍ ബിഞ്ച് വാച്ചിങ് വ്യാപകം; സംഭവം എന്തെന്നും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെന്നും അറിയാൻ വായിക്കാം

‘ഈ ഒരു എപ്പിസോഡ് കൂടി മാത്രം, അത് തീര്‍ന്നാലുടന്‍ മൊബൈല്‍ മാറ്റി വെച്ചു കിടന്നുറങ്ങും’ എന്നാല്‍ ആ എപ്പിസോഡിലും നില്‍ക്കില്ല, സസ്പെന്‍സ് പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതിനാല്‍ നെക്സ്റ്റ് എപ്പിസോഡ് ബട്ടണ്‍ സ്ക്രീനില്‍ തെളിയേണ്ട താമസം അതില്‍ ക്ലിക്ക് ചെയ്തു സീരിസ് ഒറ്റയിരിപ്പില്‍ മുഴുവനുമാക്കും. ‘ബിഞ്ച് വാച്ചിങ്’- ഉറക്കമിളച്ചിരുന്ന് ഒറ്റയടിക്ക് സീരിസിന്‍റെ അല്ലെങ്കില്‍ ഷോയുടെ മുഴുവന്‍ എപ്പിസോഡുകളും കണ്ടു തീര്‍ക്കുന്ന ഈ പ്രവണത ചെറുപ്പക്കാര്‍ക്കിടയില്‍ നിരവധി ശാരീരിക-മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. ബിഞ്ച് വാച്ചിങ്ങിന് പിന്നിലെ കാരണം ഒടിടി പ്ലാറ്റ്‌ഫോമുകൾ സജീവമായതോടെയാണ് ബിഞ്ച് വാച്ചിങ് എന്ന പ്രവണതയ്ക്കും തുടക്കം…

Read More

പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നു മുതൽ; എം.ടി.യുടെ ‘നിർമാല്യം’ പ്രദർശനനത്തിന്

ബെംഗളൂരു: പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നുമുതൽ എട്ടുവരെ നടക്കും. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽനിന്നുള്ള 200-ലധികം സിനിമകളുണ്ടാകും. എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ‘നിർമാല്യം’ പ്രദർശിപ്പിക്കും. ഹോമേജ് ആൻഡ് റിമംബറൻസ് എന്ന വിഭാഗത്തിലാണ് നിർമാല്യം ഉൾപ്പെടുത്തിയത്. റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി. അരവിന്ദന്റെ കുമ്മാട്ടിയും തമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ സിനിമകളുടെ മത്സര വിഭാഗത്തിൽ മലയാളത്തിൽനിന്ന് ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ മത്സരിക്കും.  

Read More
Click Here to Follow Us