ബെംഗളൂരു: മാവോവാദി നേതാവ് രവീന്ദ്രയും കീഴടങ്ങാൻ സന്നദ്ധത അറിയിച്ചതായി അഭ്യൂഹം.
ഈ മാസം ആദ്യം ചിക്കമഗളൂരു കാടുകളിൽനിന്ന് ബെംഗളൂരുവിലെത്തി കീഴടങ്ങിയ ആറ്് മാവോവാദി പ്രവർത്തകരുടെ സംഘത്തിൽപ്പെട്ടയാളാണ് കർണാടക സ്വദേശിയായ രവീന്ദ്ര എന്ന കോട്ടഹോണ്ട രവി.
രവീന്ദ്ര കീഴടങ്ങാൻ സന്നദ്ധത അറിയിച്ച് കർണാടക സിവിൽ റൈറ്റ്‌സ് ഫോറം ഭാരവാഹികളെ ബന്ധപ്പെട്ടതായാണ് വിവരം. നേരത്തെ കീഴടങ്ങിയവരും സിവിൽ റൈറ്റ്‌സ് ഫോറം ഭാരവാഹികളുടെ മധ്യസ്ഥതയിലാണ് സർക്കാരുമായി ചർച്ച നടത്തിയത്.
ഒന്നരപതിറ്റാണ്ടോളം കേരളത്തിൽ പ്രവർത്തിച്ച് കർണാടകയിലെത്തിയ സംഘത്തിലൊരാളായിരുന്നു രവീന്ദ്ര.
കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പശ്ചിമഘട്ട വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ച കബനീദളം മാവോവാദി പ്രവർത്തകരിൽ പ്രധാനിയാണ് ഇയാൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.