ബെംഗളൂരു:16ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നു മുതല്‍ എട്ടുവരെ നടക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയില്‍ തീയതി പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗാർഡൻ ഓഫ് പീസ് ഫോർ ഓള്‍’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
കഴിഞ്ഞവർഷം ‘സോഷ്യല്‍ ജസ്റ്റിസ്’ എന്ന പ്രമേയത്തിലായിരുന്നു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
രാജാജി നഗർ ഓറിയോണ്‍ മാളിലെ 11 സ്ക്രീനുകള്‍ക്കു പുറമെ, സുചിത്ര ഫിലിം സൊസൈറ്റി, ചാമരാജ് പേട്ടിലെ ഡോ. അംബരീഷ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സിനിമകള്‍ പ്രദർശിപ്പിക്കുക.
400ഓളം സിനിമകള്‍ മേളയിലുണ്ടാവും.
ഇത്തവണ മേളക്കായി ഒമ്പതുകോടി രൂപ ബജറ്റില്‍ മാറ്റിവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സമാപന ചടങ്ങില്‍ ഗവർണർ പങ്കെടുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.