ബെംഗളൂരു: ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് കർണാടക ഹൈക്കോടതി. അതിജീവിതയുടേയും അവരുടെ രക്ഷിതാക്കളുടേയും സമ്മതം മതിയെന്നും ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ വിധിച്ചു. കുഞ്ഞിനെ ദത്തെടുക്കുന്ന ദമ്ബതിമാരും അതിജീവിതയും അമ്മയും ചേർന്നു നല്‍കിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ്. ദത്തെടുക്കാനുള്ള അപേക്ഷ കുഞ്ഞിന്റെ പിതാവിന്റെ സമ്മതപത്രമില്ലാത്തതിനാല്‍ ബെംഗളൂരു യലഹങ്ക സബ് രജിസ്ട്രാർ തള്ളിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. അപേക്ഷ അപൂർണമാണെന്നു പറഞ്ഞായിരുന്നു തള്ളിയത്. പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡിലാണ്. 16 കാരി ജന്മം നല്‍കിയ പെണ്‍കുഞ്ഞിനെ ദത്തെടുക്കാനാണ്…
Read MoreDay: 30 December 2024
പുതുവർഷാഘോഷം; നാളെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം
ബെംഗളൂരു: പുതുവർഷത്തിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. അനിഷ്ട സംഭവങ്ങൾ തടയാൻ പോലീസ് വകുപ്പ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്, ഇത് സംബന്ധിച്ച് അതത് ജില്ലാ പോലീസ് ഉദ്യോഗസ്ഥർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കൂടാതെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു റൂറൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ശിവഗെംഗെ ഹിൽ, സിദ്ധാരബെട്ട, മകലിദുർഗ, ആവതി ഹിൽ, നന്ദിബെട്ട എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളെ പരിമിതപ്പെടുത്തിയിട്ടുണ്ട്. നാളെ വൈകിട്ട് 6 മുതൽ ജനുവരി 1 വരെ രാവിലെ 7 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ഡോ. എൻ. ശിവശങ്കർ ഉത്തരവിട്ടു. പുതുവത്സരാഘോഷങ്ങളുടെ…
Read Moreദുബായ് മാളിന് സമീപം തീപിടിത്തം; ആളപായമില്ല
ദുബൈ: ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്ഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചു. സംഭവത്തിൽ ആളപായമില്ല. എല്ലാവരെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. യുഎഇ സമയം ഇന്നലെ രാത്രി 10:30 ഓടെ അൽ ബർഷയിലെ ടൈം ടോപാസ് ഹോട്ടൽ അപ്പാർട്ട്മെന്റിലാണ് തീപ്പിടിത്തം. അഗ്നിശമന വാഹനങ്ങളും ആംബുലൻസുകളും തീപ്പിടിത്തം ഉണ്ടായി മൂന്ന് മിനിറ്റിനുള്ളിൽ എത്തിയെന്നും തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. എട്ട് നിലകളുള്ള കെട്ടിടത്തിന്റെ മുന്വശത്താണ് തീപ്പിടിത്തം ഉണ്ടായത്.
Read Moreകല്ലൂർ അപകടം; ഇവന്റ് മാനേജ്മെന്റ് ഉടമ അറസ്റ്റിൽ
കൊച്ചി: കല്ലൂർ അപകടത്തില്‍ ഇവൻ്റ് മാനേജ്മെന്റ് ഉടമ കൃഷ്ണ കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം പോലീസ് ആണ് കൃഷ്ണ കുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ജാമ്യത്തില്‍ വിടും. അതിനിടെ സംഘാടകർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നത്. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘാടകരായ മൃദംഗ വിഷൻ നല്‍കിയ അപേക്ഷയും പുറത്ത് വന്നിരുന്നു.അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്.സ്റ്റേജ് ഉള്‍പ്പെടെയുള്ള അധികനിർമാണത്തിന് അനുമതി…
Read Moreഅമ്മായി അമ്മ വേഗം മരിക്കാൻ ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകൾ
ബെംഗളൂരു: അമ്മായിമ്മ അമ്മ വേഗം മരിക്കാന്‍ ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍. കര്‍ണാടകത്തിലെ കലബുര്‍ഗിയിലെ ശ്രീ ഘട്ടരാജി ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോഴാണ് ഈ ആവശ്യം എഴുതിയ നോട്ട് കണ്ടെത്തിയത്. ” അമ്മേ, എന്റെ അമ്മായി അമ്മയെ വേഗം മരിപ്പിക്കണമേ” എന്നാണ് നോട്ടില്‍ എഴുതിയിരിക്കുന്നത്. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഭണ്ഡാരം തുറക്കാറുള്ളൂയെന്നും അതിനാല്‍ ആരാണ് നോട്ട് ഇട്ടതെന്നു അറിയില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാമായി. മരുമകളെ തേടി സോഷ്യല്‍…
Read Moreവർധിച്ച നൈട്രജൻ ഡയോക്സൈഡിൻ്റെ അളവ്: നഗരത്തിലെ വായു മലിനീകരണമളക്കാൻ കമ്മിറ്റി രൂപവത്കരിച്ച് ഹരിത ട്രൈബ്യൂണൽ
ബെംഗളൂരു : നഗരത്തിലെ വായു മലിനീകരണമളക്കാൻ ജോയൻ്റ് കമ്മിറ്റി രൂപീകരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലാണ് കമ്മിറ്റി രൂപീകരിച്ചത്. അന്തരീക്ഷത്തിലെ നൈട്രജൻ ഡ യോക്സൈഡിൻ്റെ അളവിനെയാണ് കമ്മിറ്റി പഠന വിധേയമാക്കുന്നത്. മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ഹരിത ട്രൈ ബ്യൂണൽ കമ്മിറ്റി രൂപവത്കരിച്ചത്. ബംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലെ വർധിച്ച നൈട്രജൻ ഡയോക്സൈഡിൻ്റെ അളവും അത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് വാർത്തകൾ വന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ ജോയന്റ് കമ്മിറ്റിക്ക് രണ്ട് മാസമാണ് ഹരിത ട്രൈബ്യൂണൽ സമയം നൽകിയി രിക്കുന്നത്. നഗരത്തിൽ ബി.ടി.എം ലേഔട്ട്, സിൽ ക്ക്…
Read Moreകൊടവ സമുദായക്കാരെ ക്ഷേത്രത്തിൽ വിലക്കി: ഇരുസമുദായങ്ങൾ തമ്മിൽ തർക്കം
ബംഗളുരു : പരമ്പരാഗതവസ്ത്രം ധരിച്ചെത്തിയ കൊടവ സമുദായത്തിൽപ്പെട്ടവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ കട്ടേമാട് ശ്രീ മഹാമൃത്യുഞ്ജയക്ഷേത്രത്തിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ക്ഷേത്രോത്സവത്തിനെത്തിയ ഇരുസമുദായങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വാക്കേറ്റമാണ് സംഭവത്തിനുതുടക്കം. കൊടവ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനെ ഗൗഡ സമുദായത്തിൽപ്പെട്ടവർ എതിർത്തു. ക്ഷേത്രാചാരപ്രകാരമുള്ള വസ്ത്രമല്ല ധരിച്ചതെന്ന് ആരോപിച്ചായിരുന്നു ഇത്. പിന്നാലെ ക്ഷേത്രഭാരവാഹികളും കൊടവ വിശ്വാസികളെ തടഞ്ഞു. സംഭവം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പരമ്പരാഗതവസ്ത്രങ്ങൾ ധരിച്ച ചിത്രങ്ങൾ പങ്കുവെച്ചുള്ള ‘ഞങ്ങട കുപ്പിയ നങ്കട ഗട്ട്’ (ഞങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ ഞങ്ങളുടെ അഭിമാനമാണ്) എന്ന ഹാഷ്‌ടാഗോടെയുള്ള പോസ്റ്റുകൾ…
Read Moreപ്രണയനിരാശയെ തുടർന്ന് 21 കാരൻ പെൺകുട്ടിയുടെ വീടിനു മുന്നിൽ സ്ഫോടനം നടത്തിയ ആത്മഹത്യ ചെയ്തു
ബെംഗളൂരു: പ്രണയപരാജയം താങ്ങാൻ ആകാതെ ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് സ്ഫോടനം നടത്തി 21 വയസ്സുകാരൻ ജീവനൊടുക്കി. നാഗമംഗല സ്വദേശി രാമചന്ദ്രയാണു മരിച്ചത്.പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ ബന്ധത്തിനു തടസ്സം നിന്നതിനെ തുടർന്ന് കലേനഹള്ളിയിലെ ഇവരുടെ വീടിനു മുന്നിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സംഭവസ്ഥലത്തു തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു. നാഗമംഗല പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.…
Read Moreഗ്രാമീണമേഖലയിലെ സർക്കാർ സ്കൂളുകളും ഇനി കൂടുതൽ സ്മാർട്ട് ആകും;
ബെംഗളൂരു : മൈസൂരുവിലെ ഗ്രാമീണമേഖലയിലെ സർക്കാർ സ്കൂളുകളും സ്മാർട്ടാകുന്നു. ജില്ലയിലെ പിന്നാക്കമേഖലയിലെ 49 സർക്കാർ ഹൈസ്കൂളുകളിൽക്കൂടിയാണ് സ്മാർട്ട് ക്ലാസുകൾ ഒരുക്കുക. കംപ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, പ്രൊജക്ടറുകൾ, ഡിജിറ്റൽ ലൈബ്രറികൾ തുടങ്ങിയ സൗകര്യങ്ങൾ സ്മാർട്ട് ക്ലാസുകളിലൂടെ വിദ്യാർഥികൾക്കായി ഒരുക്കും. ഇതിനായി 1.58 കോടിരൂപ അനുവദിച്ച് വിദ്യാഭ്യാസവകുപ്പ് ഉത്തരവായി. 2025 ജനുവരി അവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതി. സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിനും സ്വകാര്യസ്ഥാപനങ്ങൾക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി മൈസൂരു ജില്ലയിൽ സ്മാർട്ട് ക്ലാസ് പദ്ധതി മൂന്നുവർഷംമുൻപാണ് ആരംഭിച്ചത്. 2022-2023-ൽ 37 സ്കൂളുകളിലും 2023-2024-ൽ 48 സ്കൂളുകളിലും…
Read More