ബെംഗളൂരു : കർണാടകത്തിൽ ആദ്യമായി ട്രാൻസ്ട്രുമൺ ഗസ്റ്റ് ലക്‌ചറർ ആയി നിയമനം നേടി. ബല്ലാരി ശ്രീ കൃഷ്‌ണദേവരായ സർവകലാശാലയിലാണ് ലൈംഗിക ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്ന നിയമനം നടന്നത്. ബല്ലാരി കുരുഗൊഡു സ്വദേശി രേണുകാ പൂജാരിയാണ് ചരിത്രം കുറിച്ചത്. 35 വയസ്സുള്ള രേണുക കന്നഡ ഭാഷാ വിഭാഗത്തിലാണ് അധ്യാപികയായത്. ഈ സർവകലാശാലയിൽ കന്നഡ ബിരുദാനന്തബിരുദ വിദ്യാർഥിനിയായിരുന്നു രേണുക. ഇതിൽ മികച്ച വിജയം നേടിയ ശേഷം അവിടെത്തന്നെ അധ്യാപികയായി ചേരുകയായിരുന്നു. സർവകലാശാലാ രജിസ്ട്രാറും വൈസ് ചാൻസലറും ഉൾപ്പെടെ ഇതിന് തനിക്ക് പിന്തുണ നൽകിയെന്ന് രേണുക പറഞ്ഞു .
Read MoreDay: 19 December 2024
സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ പുതിയ നികുതി ഏർപ്പെടുത്താൻ നീക്കം.
ബെംഗളൂരു : വാഹനരജിസ്‌ട്രേഷന് അധികനികുതി ഏർപ്പെടുത്താൻ കർണാടക. ഇരുചക്രവാഹനങ്ങൾക്ക് 500 രൂപയും കാറുകൾക്ക് 1,000 രൂപയും അധികനികുതി ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മോട്ടോർ വാഹന നികുതിനിയമം ഭേദഗതിചെയ്യും. ഇതിനുവേണ്ടിയുള്ള ബിൽ നിയമസഭ പാസാക്കി. കർണാടക മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ബിൽ-2024 (സെക്കൻഡ് അമെൻഡ്‌മെന്റ്) ആണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പാസാക്കിയത്. നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീലാണ് ബിൽ അവതരിപ്പിച്ചത്. മോട്ടോർ ട്രാൻസ്‌പോർട്ട്-അനുബന്ധ മേഖലകളിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ-ക്ഷേമ ഫണ്ടിനുവേണ്ടിയാണ് പുതിയനികുതി കൊണ്ടുവരുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ഫണ്ടിനുവേണ്ടി ഇപ്പോൾത്തന്നെ മൂന്നുശതമാനം നികുതി വാഹന രജിസ്‌ട്രേഷൻ…
Read Moreസിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു
പ്രശസ്ത സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം,മീശമാധവൻ, കരുമാടിക്കുട്ടൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു മീന 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായി.
Read Moreപഴയ കസവ് സാരികൾ ഉണ്ടോ 40.000 രൂപ വരെ തരാം എന്നുള്ള റീലുകളെല്ലാം കാണാറുണ്ടോ ? എന്നാൽ ഇത് ഉപേക്ഷിക്കുന്നത് ആലോചിച്ചിട്ട് മതി; അറിയാൻ വായിക്കം
കസവ് സാരി എവിടെയെങ്കിലും കണ്ടാൽ അവിടെയൊരു മലയാളി കൈയ്യൊപ്പ് ഉറപ്പാണ് അത് ആരും കൈവിടല്ലേ വീട്ടിൽ ഉപയോഗ്യശൂന്യമായ പഴയ കസവ് സാരി ഉണ്ടോ? 40.000 രൂപ വരെ തരാം. റീലുകളിലും, ദിനപത്രങ്ങളിൽ തിരുകിയ കടലാസ് പരസ്യങ്ങളിലുമായി ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. ചിലർ ഇത് കണ്ട് മൂക്കത്ത് വിരൽ വച്ചു, മറ്റ് ചിലർ വീട്ടിലെ അലമാരകൾ അരിച്ചു പെറുക്കി ഇനി എങ്ങാനും പഴയ കസവ് സാരിയോ പാട്ടുപാവാടയോ കസവുള്ള എന്തെങ്കിലും കിട്ടുമോയെന്ന് നോക്കി പരക്കം പായുന്നു. എത്ര കീറിയതാണേലും മുഷിഞ്ഞതാണേലും കസവ് ആണെങ്കിൽ ഇതിന്…
Read More13 വർഷത്തിന് ശേഷം മൈസുരുവിലെ മാരാമമ്മ ക്ഷേത്രം വീണ്ടും തുറന്നു
ബെംഗളൂരു: മൈസുരു ജില്ലയിലെ മാർബലി ഗ്രാമത്തിലെ മാരാമമ്മ ക്ഷേത്രത്തിൻ്റെ വാതിൽ 13 വർഷത്തിന് ശേഷം തുറന്നു. ഏകദേശം 13 വർഷം മുമ്പ് ക്ഷേത്ര സ്ഥലത്തെ ചൊല്ലി ഇരു സമുദായങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്ഷേത്രം പൂട്ടിയത്. മൈസൂർ താലൂക്ക് തഹസിൽദാർ മഹേഷ് കുമാർ രണ്ട് സമുദായ നേതാക്കളെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ യോഗം ചേർന്നു. പ്രശ്നപരിഹാരമായതോടെയാണ് അടച്ചിട്ടിരുന്ന മാരാമമ്മ ക്ഷേത്രത്തിൻ്റെ വാതിൽ തുറന്നത്. പിന്നീട് വിശേഷാൽ പൂജയും നടന്നു. ഇനിമുതൽ പൂജകൾപതിവുപോലെ നടക്കും.
Read More