മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ 

ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 27കാരിയായ ദുലാമ്മയാണ് മരിച്ചത്. സന്തുല്ല രാമലിംഗയ്യ കുന്ദഫലയ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. മരുമകളില്‍ ആദ്യം മുതല്‍ ഭാര്യാപിതാവ് രാമലിംഗയ്യയ്ക്ക് കണ്ണുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. മുമ്പ് രണ്ടും മൂന്നും തവണ ഇയാള്‍ മരുമകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിരുന്നു. ഈ കാര്യം ഗ്രാമത്തിലെ മുതിർന്നവർ അറിയുകയും ഗ്രാമവാസികള്‍ രാമലിംഗയ്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അപ്പോള്‍ നിശ്ശബ്ദനായിരുന്ന രാമലിംഗയ്യർ അവസരത്തിനായികാത്തിരിക്കുകയായിരുന്നു. മുൻ സംഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത രാമലിംഗയ്യ,…

Read More

ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ

ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ പേരിൽ കൈക്കൂലി ആരോപണമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ വഖഫ് ഭൂമി കൈയേറ്റത്തെപ്പറ്റി നടന്ന അന്വേഷണറിപ്പോർട്ട് മറച്ചുവെക്കാൻ അന്നത്തെ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ അൻവർ മണിപ്പാടിക്ക് വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമം നടത്തിയെന്ന് സിദ്ധരാമയ്യ ആരോപിച്ചു. അൻവർ മണിപ്പാടിയുടെ വീട്ടിലെത്തിയാണ് തുക വാഗ്ദാനം ചെയ്തതെന്നും പറഞ്ഞു. ഇക്കാര്യം അൻവർ മണിപ്പാടി അന്ന് പരസ്യമാക്കിയിരുന്നു. വിജയേന്ദ്രയെ അന്ന് അൻവർ മണിപ്പാടി വീട്ടിൽ നിന്നു പുറത്താക്കുകയും സംഭവത്തെപ്പറ്റി പ്രധാനമന്ത്രി…

Read More

ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു 

ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. വിട്ടല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ പുനച്ച ദേവിനഗറില്‍ ലീലയാണ് (45) മരിച്ചത്. ഭർത്താവ് സഞ്ജീവ പതിവായി മദ്യപിച്ച്‌ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ലീലയെ മർദിച്ചതായും നാട്ടുകാർ പോലീസിനോട് പറഞ്ഞു. അയല്‍വാസികള്‍ ഉടൻ പുത്തൂർ സർക്കാർ ആശുപത്രിയിലും മംഗളൂരു ഗവ. വെൻലോക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Read More

തെരുവ് നായയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ 

ബെംഗളൂരു:ചന്നപട്ടണയില്‍ തെരുവുനായയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ മൃഗസ്‌നേഹികള്‍ പ്രതിഷേധിച്ചതോടെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. സാത്തനൂര്‍ റോഡില്‍ വച്ച്‌ പ്രതി തെരുവുനായയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുന്നത് ആളുകള്‍ കണ്ടിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദിച്ചശേഷം പോലീസിന് കൈമാറുകയായിരുന്നു.

Read More

ബെംഗളൂരുവില്‍ നിന്ന് കഞ്ചാവ് കടത്ത്; യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് കഞ്ചാവുമായി പുറപ്പെട്ട യുവാക്കളെ പോലീസ് പിടികൂടി. ബസ് മാർഗമാണ് ഇവർ തൃശൂരിലേക്കെത്തിയത്. കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളും മണ്ണുത്തി പോലീസ് തോട്ടപ്പടിയില്‍ വച്ച്‌ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളില്‍ നിന്നും പ്രത്യേകം പാക്ക് ചെയ്ത മൂന്ന് പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മാള കുമ്പിടിഞ്ഞാമാക്കല്‍ സ്വദേശി 26 വയസ്സുള്ള ലിബിൻ, എറണാകുളം പള്ളുരുത്തി സ്വദേശി 23 വയസ്സുള്ള സ്റ്റെമിൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വയനാട് ബത്തേരി സ്റ്റേഷൻ പരിധിയില്‍ കഞ്ചാവ് കടത്തിയ…

Read More

ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയിൽ ഭാര്യ അറസ്റ്റിൽ 

ബെംഗളൂരു: വിവാഹമോചനത്തിന് മൂന്നു കോടിരൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച്‌ ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും കുടുംബവും അറസ്റ്റില്‍. അതുല്‍ സുഭാഷ് (34) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ നികിത, ഭാര്യയുടെ അമ്മ നിഷ, ഭാര്യാ സഹോദരന്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. നികിതയെ ഗുരുഗ്രാമില്‍നിന്നും അമ്മയെയും സഹോദരനെയും അലഹബാദില്‍നിന്നുമാണ് അറസ്റ്റു ചെയ്തത്. നികിതയുടെ അമ്മാവന്‍ സുശീലും കേസില്‍ പ്രതിയാണ്. ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷിനെ തിങ്കളാഴ്ചയാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഭാര്യവീട്ടുകാരുടെ…

Read More

ബെംഗളൂരു മെട്രോയിൽ ഭിക്ഷ തേടുന്ന രംഗം വൈറൽ 

ബെംഗളൂരു: നമ്മ മെട്രോയില്‍ ഒരാള്‍ ഭിക്ഷയെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ ബി.എം.ആർ.സി.എല്‍ അധികൃതർ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് കരുതുന്നതായും ദിവസവും സമയവും ഉറപ്പുവരുത്താൻ അന്വേഷണം നടക്കുകയാണെന്നും ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ അറിയിച്ചു. ഭിക്ഷയെടുത്തയാള്‍ ഏതു സ്റ്റേഷനില്‍ നിന്നാണ് കയറിയതെന്നും സ്റ്റേഷനില്‍ പ്രവേശിക്കുന്ന സമയത്ത് ഇയാള്‍ തൊപ്പി ധരിച്ചിരുന്നതായി കരുതുന്നില്ലെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മെട്രോ ട്രെയിനില്‍ ഭിക്ഷയെടുക്കുന്ന സംഭവം ആവർത്തിക്കുന്നത്.

Read More

സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ദളിത്‌ യുവാവിനെ മർദ്ദിച്ച് കൊന്നു; 5 പേർക്കെതിരെ കേസ് 

ബെംഗളൂരു: കലബുറഗിയില്‍ 1.40 ലക്ഷം രൂപ വിലയുള്ള സിഗരറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച്‌ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ദലിത് യുവാവിനെ ഉടമയുടെ നേതൃത്വത്തില്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തി. സ്വകാര്യ ബ്ലഡ് ബാങ്കിലെ ജീവനക്കാരന്‍ ശശികാന്ത് (25) ആണ് മരിച്ചത്. സ്ഥാപന ഉടമ ചന്ദ്രശേഖര്‍ പാട്ടീലും സഹായികളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.

Read More

ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ അടക്കം 4 പേർ മരിച്ചു 

കോന്നി: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കാറും തീര്‍ത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ച്‌ അപകടം. ശബരിമല തീര്‍ഥാടകരുടെ ബസ്സും മറ്റൊരു കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും മരിച്ചു. മരിച്ചവര്‍ കോന്നി മല്ലശ്ശേരി സ്വദേശികളാണ്. മത്തായി ഈപ്പന്‍, അനു, നിഖില്‍, മാത്യു എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇന്ന് വെളുപ്പിനെ 3.30ഓടെയാണ് അപകടം ഉണ്ടായത്. നവദമ്പതികളായ അനുവും നിഖിലും മലേഷ്യയില്‍ ടൂറ് പോയി തിരിച്ചു വരികയായിരുന്നു. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്…

Read More

റോഡിലെ മീഡിയൻ റെയിലിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: റോഡിലെ മീഡിയനില്‍ സ്ഥാപിച്ചിരുന്ന റെയിലില്‍നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ബസവനഗർ സ്വദേശി 14 വയസ്സുകാരനായ കമല്‍ രാജാണ് മരിച്ചത്. കലബുറഗി സിറ്റിയിലാണ് അപകടം. കൂട്ടുകാർക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന കമല്‍രാജ് ഡിവൈഡറില്‍ സ്ഥാപിച്ച റെയിലില്‍ സ്പർശിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു. സമീപത്തെ വൈദ്യുതി ലൈനില്‍നിന്നുള്ള വയർ റെയിലില്‍ തട്ടിയതാണ് ഷോക്കേല്‍ക്കാനിടയാക്കിയത്. അപകടം കണ്ട ഒപ്പമുള്ള കുട്ടികള്‍ തിരിഞ്ഞോടി. കമല്‍രാജിന്റെ മാതാവിന്റെ പരാതിയില്‍ കലബുറഗി സിറ്റി കോർപറേഷൻ അധികൃതർക്കെതിരെ അശോക് നഗർ പോലീസ് കേസെടുത്തു.

Read More
Click Here to Follow Us