ഇന്ദുജയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ; മകളെ കൊന്ന് കെട്ടിതൂക്കിയതെന്ന് അച്ഛൻ 

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മർദ്ദനമേറ്റ പാടുകള്‍. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകള്‍ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ ശശിധരൻ ആരോപിച്ചു. ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. പക്ഷെ ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുൻപ് ഇന്ദുജയെ വീട്ടില്‍ നിന്ന് അഭിജിത്ത് വിളിച്ചിറക്കി. പിന്നീട് സമീപത്തെ…

Read More

സോഷ്യൽ മീഡിയ വഴി ലഹരി വില്പന ; മലയാളി യുവാക്കളിൽ നിന്നും പിടിച്ചെടുത്തത് 71 ലക്ഷത്തിന്റെ ലഹരി മരുന്ന് 

ബെംഗളൂരു: മലയാളി ഉള്‍പ്പെട്ട ലഹരിക്കടത്ത് സംഘം ബെംഗളൂരുവിൽ പിടിയിൽ. മലയാളിയായ ഫയാസ് അബ്‌ദുള്ളയടക്കം മൂന്ന് പേരാണ് പിടിയിലായത്. ഫയാസ് അബ്‌ദുള്ളയില്‍ നിന്ന് 71 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി. പ്രതികള്‍ ഓണ്‍ലൈനിലൂടെ നടത്തിയത് കോടികളുടെ ലഹരി ഇടപാടെന്ന് പോലീസ് കണ്ടെത്തി. സോഷ്യല്‍ മീഡിയയിലൂടെ ഓർഡർ എടുത്ത് വില്പന നടത്തുകയായിരുന്നു. ബെംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന അമീർ ഖാനാണ് ലഹരിക്കടത്ത് നിയന്ത്രിച്ചത്. ഒരു ഓണ്‍ലൈൻ ലോജിസ്റ്റിക്സ് കമ്പനി വഴിയാണ് പ്രതികള്‍ ലഹരിവസ്തുക്കള്‍ എത്തിച്ചത്. പിന്നീട് ഓണ്‍ലൈൻ വഴി ഓർഡർ എടുത്ത് വില്‍ക്കുകയായിരുന്നു. ഫയാസടക്കം പിടിയിലായ…

Read More

പെണ്‍സുഹൃത്തിന്റെ സ്വകാര്യ വീഡിയോ ചിത്രീകരിച്ച്‌ കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പെണ്‍സുഹൃത്തിന്റെ സ്വകാര്യ വീഡിയോ ചിത്രീകരിച്ച്‌ രണ്ടരക്കോടി രൂപയും ലക്ഷ്വറി കാറും തട്ടിയ യുവാവ് അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ മോഹന്‍കുമാര്‍ എന്നയാളാണ് 20 വയസുള്ള പെണ്‍കുട്ടിയെ വഞ്ചിച്ച്‌ ഇത്രയും പണവും കാറും തട്ടിയതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ബി ദയാനന്ദ് പറഞ്ഞു. ബെംഗളൂരുവിലെ അതിസമ്പന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും മോഹന്‍കുമാറും മുമ്പ് ഒരു ബോര്‍ഡിങ് സ്‌കൂളില്‍ ഒരുമിച്ച്‌ പഠിച്ചിരുന്നു. പഠനത്തിന് ശേഷം വേര്‍പിരിഞ്ഞ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടുമുട്ടിയത്. അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ഇരുവരും പലസ്ഥലങ്ങളിലേക്കും ഒരുമിച്ച്‌ യാത്ര ചെയ്തു. ഈ യാത്രക്കിടയില്‍…

Read More

ഗൂഗിൾ മാപ്പ് ചതിച്ചു; ഗോവയിലേക്ക് പുറപ്പെട്ട കുടുംബം പെട്ടത് കൊടും വനത്തിൽ 

ബെംഗളൂരു: ഗൂഗിള്‍ മാപ്പ് നോക്കി ഗോവയിലേക്ക് പോയ കുടുംബം എത്തിയത് കർണാടകയിലെ കൊടുംവനത്തില്‍. ബിഹാറില്‍ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയില്‍ കുടുങ്ങിയത്. വഴി തെറ്റി കാട്ടിലെത്തിയ കുടുംബത്തിന് ഒരുരാത്രി മുഴുവൻ കാറിനുള്ളില്‍ കഴിയേണ്ടി വന്നു. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കുടുംബം എളുപ്പത്തില്‍ എത്താനായി ഷിരോലിക്കും ഹെമ്മദാഗക്കും സമീപമുള്ള വനത്തിനുള്ളിലെ ഒരു ചെറിയ ഊടുവഴിയിലേക്ക് കയറി. അപകടസാധ്യതകളെക്കുറിച്ച്‌ അറിയാതെ കുടുംബം എട്ട് കിലോ മീറ്ററോളം വനത്തിനുള്ളിലൂടെ പോയി. ദുർഘടമായ ഭൂപ്രദേശത്തിലൂടെ ഏറെനേരം സഞ്ചരിച്ചു. ഇതിനിടെ മൊബൈല്‍…

Read More

മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആരും ഇവിടെതാമസിക്കാന്‍ പറ്റില്ല; ഹൗസിങ് സൊസൈറ്റിയിലെ വീട് മുസ്ലീമിന് വിറ്റതിനെതിരെ പ്രതിഷേധം

ലഖ്‌നൗ: ഹൗസിങ് സൊസൈറ്റിയിലെ വീട് മുസ്ലീം ഡോക്ടര്‍ക്ക് വിറ്റതിന്റെ പേരില്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ പ്രതിഷേധം. മൊറാദബാദിലെ ടിഡിഐ ഹൗസിങ് സൊസൈറ്റിയിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഡോ. അശോക് ബജാജ് എന്നയാള്‍ തന്റെ വീട് ഡോ. ഇക്ര ചൗധരിക്ക് വില്‍പ്പന നടത്തിയെന്ന് അറിഞ്ഞതോടെയാണ് ഹൗസിങ് കോളനിയിലെ ആളുകള്‍ എതിര്‍പ്പുമായി എത്തിയത്. ഡോക്ടര്‍ അശോക് ‘വീട് തിരികെ എടുക്കുക’ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ‘ഇതൊരു ഹിന്ദു സമൂഹമാണ്. ഇവിടെ നാന്നൂറിലധികം ഹിന്ദു കുടുംബങ്ങള്‍ താമസിക്കുന്നു. മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആരും ഇവിടെതാമസിക്കാന്‍ ഞങ്ങള്‍…

Read More

ചിക്കമഗളൂരുവിൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി

ബെംഗളൂരു : ചിക്കമഗളൂരു ഗിരിമേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്. ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഡിസംബർ 11 മുതൽ 15 വരെ ഗിരിമേഖല സന്ദർശിക്കുന്നത് ജില്ലാഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രീ ഈനാം ദത്താത്രേയ ബാബാബുദാൻ സ്വാമി ദർഗയിലേക്കുള്ള സഞ്ചാരികളുടെ അമിത ഒഴുക്ക് തടയാനാണിത്ഇതിനകം താമസസൗകര്യങ്ങൾ ബുക്കുചെയ്ത സഞ്ചാരികൾ, പ്രദേശവാസികൾ, എസ്റ്റേറ്റ് തൊഴിലാളികൾ, ഉടമകൾ, ദത്ത ഭക്തർ എന്നിവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.

Read More

പുഷ്പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്ന് അറിയിച്ച് അല്ലു അർജുൻ

പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്ന​ഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചു. എക്സിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അല്ലു അർജുൻ വിഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന്…

Read More

വൈദ്യുതിബിൽ വർധിപ്പിക്കാനുള്ള പദ്ധതിയുമായി ബെസ്‌കോം

ബെംഗളൂരു : വരുന്ന മൂന്ന് സാമ്പത്തികവർഷത്തേക്ക് വൈദ്യുതിനിരക്ക് വർധിപ്പിക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം). പദ്ധതി ബെസ്‌കോം കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു. ഇതോടെ വരുന്ന മൂന്നുവർഷവും നഗരവാസികളുടെ വൈദ്യുതിബില്ലിൽ വർധനയുണ്ടാകാൻ സാധ്യത തെളിഞ്ഞു. 2025-26 സാമ്പത്തികവർഷം യൂണിറ്റിന് 67 പൈസയും 2026-27 സാമ്പത്തികവർഷം യൂണിറ്റിന് 75 പൈസയും 2027-28 സാമ്പത്തികവർഷം യൂണിറ്റിന് 91 പൈസയും വീതം വർധിപ്പിക്കാനാണ് ശുപാർശചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 2024-25 സാമ്പത്തികവർഷം യൂണിറ്റിന് 49 പൈസ വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ബെസ്‌കോം ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് ശുപാർശചെയ്തിരുന്നെങ്കിലും നടപ്പാക്കാൻ…

Read More

അയോധ്യയിലേക്ക് നേരിട്ട് വിമാനസർവീസ്; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നേരിട്ട് അയോധ്യയിലേക്ക് ഈ മാസം 31 മുതൽ ഇൻഡിഗോ വിമാനസർവീസ് ആരംഭിക്കും. എല്ലാ ദിവസവും സർവീസുണ്ടാകും. രാവിലെ 11.40-ന് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന 6ഇ 934 വിമാനം ഉച്ചയ്ക്ക് 2.25-ന് അയോധ്യയിലെത്തും. തിരിച്ച് അയോധ്യയിൽനിന്ന് 2.55-ന് പുറപ്പെടുന്ന 6ഇ 926 വിമാനം വൈകീട്ട് 5.30-ന് ബെംഗളൂരുവിലെത്തും.  

Read More

ധൃതിപിടിച്ച് ‘പുഷ്പ 2’ സിനിമകാണാൻ പോകുന്നതിനിടെ 19-കാരൻ തീവണ്ടിതട്ടി മരിച്ചു

ബെംഗളൂരു : ‘പുഷ്പ 2’ സിനിമ കാണാൻ ധൃതിപിടിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിടെ 19-കാരൻ ട്രെയിൻ തട്ടി മരിച്ചു. ബാഷെട്ടഹള്ളിയിലെ ദൊഡ്ഡബെല്ലാപുരയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി പ്രവീൺ തമചാലമാണ് മരിച്ചത്. ഐ.ടി.ഐ. ഡിപ്ലോമ ബിരുദധാരിയായ പ്രവീൺ ബാഷെട്ടഹള്ളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്വകാര്യകമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു. രണ്ട് സൃഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ വരുമ്പോഴായിരുന്നു അപകടം. അപകടത്തിന് ദൃക്‌സാക്ഷികളായ സുഹൃത്തുക്കൾ ഭയന്ന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

Read More
Click Here to Follow Us