നഗരത്തിലെ തിയേറ്ററുകളിൽ ‘പുഷ്പ 2’ സിനിമയുടെ മിഡ്‌നൈറ്റ് ഷോ റദ്ദാക്കാൻ ഉത്തരവിട്ട് കളക്ടർ

ബെംഗളൂരു: അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ 2’ ൻ്റെ മിഡ്‌നൈറ്റ് ഷോകൾ റദ്ദാക്കാൻ ബെംഗളൂരു ജില്ലാ കളക്ടർ ഉത്തരവിട്ടു.

നഗരത്തിലെ ചില തിയേറ്ററുകളിൽ അർദ്ധരാത്രി ഷോകൾ സംഘടിപ്പിക്കുന്നതിനു പുറമേ, ടിക്കറ്റ് നിരക്ക് വളരെ ഉയർന്ന നിരക്ക് ഈടാക്കാൻ പദ്ധതിയിട്ടതായാണ് ആരോപണം.

താവരെകെരെയിലെ ബാലാജി, കട്ടരിഗുപ്പെയിലെ കാമാക്യ, ചന്ദ്രദയ, രാജാജിനഗറിലെ നവരംഗ്, മഗഡി റോഡിലെ പ്രസന്ന, ഫെലിസിറ്റി മാളിലെ സിനിഫൈൽ തുടങ്ങിയ സിംഗിൾ സ്‌ക്രീൻ തിയറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും പുലർച്ചെ മൂന്നോ നാലോ മണിക്ക് പ്രദർശനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ബുക്ക് മൈ ഷോയിൽ ബുക്കിംഗ് ആരംഭിച്ചു.

ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കളക്ടർക്ക് പരാതി നൽകി. ഫിലിം സ്‌ക്രീനിംഗ് ചട്ടങ്ങൾ അനുസരിച്ച്, കർണാടക സംസ്ഥാനത്തെ തിയേറ്ററുകളിൽ രാവിലെ 6 മണിക്ക് മുമ്പ് ഒരു തിയേറ്ററിലും സിനിമകൾ പ്രദർശിപ്പിക്കാൻ പാടില്ല.

ഈ ഉത്തരവുണ്ടായിട്ടും ചില തിയേറ്ററുകളിൽ സിനിമകൾ നേരെത്തെ പ്രദർശനം നടത്തുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് ലംഘിക്കുന്ന തിയേറ്ററുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.

കർണാടക സിനിമാ നിയന്ത്രണ നിയമത്തിലെ റൂൾ 41 പ്രകാരം ഡിസംബർ അഞ്ചിന് നിശ്ചിത സമയത്തിന് മുമ്പ് ചിത്രം പ്രദർശിപ്പിച്ചാൽ അത് തടയാനും നടപടിയെടുക്കാനും ജില്ലാ കളക്ടർ പോലീസിന് നിർദേശം നൽകി.

ഇക്കാരണത്താൽ, അർദ്ധരാത്രി ഷോയ്ക്ക് നിശ്ചയിച്ചിരുന്ന നൂറിലധികം ഷോകൾ റദ്ദാക്കി, രാവിലെ 6.30 ന് ശേഷം ഷോ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us