ബംഗളൂരു: കന്നഡ ആക്ഷൻ ത്രില്ലർ ‘കാന്താര’യിലെ താരങ്ങള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. ചിത്രത്തിന്റ പ്രീക്വലിന്റെ ഷൂട്ടിങ്ങിനിടയിലാണു സംഭവം.കർണാടകയിലെ ഉഡുപ്പിക്കടുത്തുള്ള ജഡ്കലിലാണ് അപകടമുണ്ടായത്. ജൂനിയർ ആർടിസ്റ്റുകള്‍ക്കാണു പരിക്കേറ്റതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മുടൂരില്‍ ചിത്രീകരണം പൂർത്തിയാക്കി ജൂനിയർ ആർടിസ്റ്റുകളുമായി കൊല്ലൂരിലേക്കു മടങ്ങുംവഴി ബസ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ജഡ്കലിലും കുന്ദാപൂരിലുമുള്ള ആശുപത്രികളിലെത്തിച്ചു.20 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ഷൂട്ടിങ് താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2022ല്‍…
Read MoreMonth: November 2024
പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഉപയോക്തൃ സൗഹൃദം ലക്ഷ്യമിട്ടുള്ള അപ്‌ഡേറ്റുകളില്‍ ഏറ്റവും പുതിയ അഞ്ചു ഫീച്ചറുകള്‍ ചുവടെ: നിലവില്‍ വാട്‌സ്ആപ്പില്‍ എഐ സേവനം ലഭ്യമാണ്. അധിക ഡൗണ്‍ലോഡോ സബ്‌സ്‌ക്രിപ്ഷനോ കൂടാതെ എഐ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് വാട്‌സ്ആപ്പില്‍ മെറ്റയുടെ അത്യാധുനിക എഐ സംവിധാനം ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിയുന്ന വിധമാണ് ഈ എഐ സംവിധാനം. ചില രാജ്യങ്ങളില്‍ ഇതിന്റെ വോയ്‌സ് മോഡല്‍ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഉടന്‍ തന്നെ ഇത്…
Read Moreകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളില്‍ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ ഇടിമിന്നലോട് കൂടിയ മിതമായതോ…
Read Moreനിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ആരാധകനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് തരാം
ബെംഗളൂരു : ചന്നപട്ടണ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയും നടനുമായ നിഖിൽ കുമാരസ്വാമിയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. മണ്ഡ്യ കുട്‌ലൂർ സ്വദേശിയായ അഭി എന്ന മഞ്ജുനാഥ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. നിഖിലിന് കത്തെഴുതിവെച്ചശേഷം വിഷംകഴിക്കുകയായിരുന്നു. വിവരമറിഞ്ഞ നിഖിൽ മഞ്ജുനാഥിന്റെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് അനുഭാവികളോട് നിഖിൽ അഭ്യർഥിച്ചു. സ്വന്തം തിരഞ്ഞെടുപ്പിലെ തോൽവിയേക്കാൾ കൂടുതൽ വേദനിച്ചത് മഞ്ജുനാഥിൻ്റെ ആത്മഹത്യാശ്രമമാണെന്ന് മാധ്യമപ്രവർത്തകരോട് നിഖിൽ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും വളരെ പരിശ്രമിച്ചാണ് പാർട്ടി കെട്ടിപ്പടുത്തത്, എന്നാൽ ആരാധന അതിരു കടന്നാൽ…
Read Moreഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍; വാഹനമോടിച്ചത് മദ്യലഹരിയില്‍ ലൈസന്‍സില്ലാത്ത ക്ലീനർ;
തൃശൂര്‍: തടി കയറ്റി വന്ന ലോറി പാഞ്ഞ് കയറി അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. മദ്യലഹരിയില്‍ ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ആലക്കോട് സ്വദേശികളായ അലക്‌സ്, ജോസ് (ഡ്രൈവര്‍) എന്നിവരാണ് അറസ്റ്റിലായത്. ഗോവിന്ദാപുരം സ്വദേശികളായ നാടോടികള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. നാട്ടിക ജെ കെ തിയേറ്ററിനടുത്ത് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. അപകടം ഉണ്ടായതിന് ശേഷം വാഹനം ഓടിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് ഇരുവരേയും പിടികൂടാനായത്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ രണ്ട്…
Read Moreഉപതെരഞ്ഞെടുപ്പിൽ പാലക്കാട് എങ്ങനെ തോറ്റു എന്നത് വിലയിരുത്താൻ ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും
കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിട്ടുള്ളതെങ്കിലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വി പ്രധാന ചര്‍ച്ചയായേക്കും. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ കനത്ത പരാജയമാണ് പാര്‍ട്ടി നേരിട്ടത്. വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് യോഗത്തില്‍ ഉന്നയിച്ചേക്കും. പാലക്കാട്ടെ പരാജയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങളുയരുകയും അദ്ദേഹം പരസ്യമായി മറുപടി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ യോഗത്തില്‍ അതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നാണു സൂചന. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയിരുന്നു.…
Read Moreഎയ്മ വോയിസ് 2024 കർണാടകയുടെ അടുത്ത റൗണ്ട് മത്സരങ്ങൾ ഡിസംബർ 8ന്; ഫൈനൽ മത്സര തിയതിയും പ്രഖ്യാപിച്ചു
ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ” എയ്മ വോയിസ് 2024 കർണാടകയുടെ ഒഡീഷന് ശേഷമുള്ള അടുത്ത റൗണ്ട് മത്സരങ്ങൾ ഡിസംബർ എട്ടാം തീയതി ഞായറാഴ്ച നടക്കുമെന്ന് പ്രോഗ്രാം കൺവീനർമാർ അറിയിച്ചു. തുടർന്ന് എയ്മ വോയിസ് 2024 കർണാടകയുടെ അഞ്ചാം സീസൺ ഫൈനൽ മത്സരം ഡിസംബർ പതിനാലാം തീയതി നടക്കും. നവംബർ 24 ന് ഞായറാഴ്ച ബെംഗളൂരു, ഇന്ദിരാ നഗർ,100 ഫീറ്റ് റോഡിൽ ഉള്ള ഇ.സി.എ യിലാണ് ആദ്യ ഓഡിഷൻ…
Read Moreചിന്നസ്വാമി സ്റ്റേഡിയം സുവർണ ജൂബിലി നിറവിൽ
ബംഗളുരു : നഗരവാസികളുടെ ക്രിക്കറ്റ് ആവേശത്തിന് തുടക്കം കുറിച്ച ചിന്നസ്വാമി സ്റ്റേഡിയം സുവർണ ജൂബിലി നിറവിൽ. 1947-ൽ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുളള ടെസ്റ്റ് മല്‍സരത്തേടെയാണ് സ്റ്റേഡിയം കാണികള്‍ക്ക് തുറന്ന് നല്‍കുന്നത്. 25 രാജ്യാന്തര ടെസ്റ്റ് മത്സരങ്ങളും 31 ഏകദിന മത്സരങ്ങളും 10 ട്വന്റി 20 മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായി. മൈസൂരു ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലായിരുന്ന സ്റ്റേഡിയം 1987ലാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് കൈമാറുന്നത്.
Read Moreരാവിലെ പത്തര മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബെസ്‌കോമും കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) അറ്റുകുറ്റപ്പണികൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം. ആർപിസി ലേഔട്ട്, ഓഫീസ് റോഡ്, വിജയ മാൻഷൻ, ഹൊസഹള്ളി, വിജയനഗർ, താടികവാഗിലു, കുറുബഹള്ളി, ജലമംഗല, രാമരായണ പാളയ, ബിടിഎസ് മിൽ, കണ്ണമംഗല, കണ്ണമംഗല ഗേറ്റ്, നാഗേനഹള്ളി, കെഞ്ചിഗനഹള്ളി, കമ്മസാന്ദ്ര, എല്ലദഹള്ളി, തിമ്മസാന്ദ്ര, വോഡിഗെരെ, അലേനഹള്ളി, ബിലാങ്കോട്ട് ഏരിയ, ഹൊസഹള്ളി, ഹനുമന്തപുര, കുള്ളുവനഹള്ളി, ലക്കേനഹള്ളി, ല്ലേക്കനഹള്ളി, എസ്. കെ.…
Read Moreനിലക്കടല മേള ഇന്ന് സമാപിക്കും
ബംഗളുരു : കടല പ്പാടങ്ങളുടെ നാട്ടിൽ ഒരിക്കൽ കൂടി കടലക്കായ് പരിഷെയെത്തി. ബസനഗുഡിയിലെ ദൊഡഡ് ഗണേശ ക്ഷേത്രത്തില്‍ നടന്ന് ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബസനഗുഡി രാമക്യഷ്ണ ആശ്രമം മുതല്‍ ബുഗിള്‍ റോക്ക് ജംഗ്ഷന്‍ വരെ 2000 തെരുവ് കച്ചവടക്കാരാണ് വിവിധതരം കടലവിഭവങ്ങളുമായി മേളയ്ക്ക് എത്തിയത്. കിലോയ്ക്ക് 80-150 രൂപ വരെയാണ് ഇത്തവണ നിലക്കടലയുടെ വില.
Read More