ബെംഗളൂരു : ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭൂരിഭാഗം ബസുകളിലും ടിക്കറ്റ് തീർന്നു.
ഡിസംബർ 20-നുള്ള ബസുകളിലാണ് ടിക്കറ്റ് തീർന്നത്. ക്രിസ്മസിന് മുമ്പുള്ള വെള്ളിയാഴ്ചയായതിനാലാണ് 20-ന് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റ് തീർന്ന സ്ഥലങ്ങളിലേക്ക് ഉടൻതന്നെ ഇരു ആർ.ടി.സി.കളും പ്രത്യേക ബസുകൾ അനുവദിക്കുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.
ഡിസംബർ 20-നും 21-നും കേരള ആർ.ടി.സി.യുടെ ചെറുപുഴയിലേക്കുള്ള രണ്ടു ബസുകളിലും ടിക്കറ്റ് തീർന്നു.
കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും തൃശ്ശൂരിലേക്കുമുള്ള ബസുകളിൽ ഏതാനും സീറ്റുകൾ ബാക്കിയുണ്ട്. എറണാകുളത്തേക്കുള്ള അഞ്ചു ബസുകളിൽ ടിക്കറ്റ് തീർന്നു.
ബാക്കിയുള്ള രണ്ടു ബസുകളിലായി മുപ്പതോളം ടിക്കറ്റുകൾ ബാക്കിയുണ്ട്. കോട്ടയത്തേക്കുള്ള ബസുകളിൽ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല. ഡിസംബർ 20-ന് കർണാടക ആർ.ടി.സി.യുടെ കോട്ടയത്തേക്കും എറണാകുളത്തേക്കും തൃശ്ശൂരിലേക്കുമുള്ള പതിവ് ബസുകളിൽ ടിക്കറ്റില്ല.
കോഴിക്കോട്ടേക്കുള്ള ഒരു ബസിൽ ടിക്കറ്റ് തീർന്നു. ബാക്കി ആറു ബസുകളിലായി 150-ഓളം ടിക്കറ്റുകൾ ബാക്കിയുണ്ട്. കണ്ണൂരിലേക്ക് അഞ്ചു ബസുകളിലായി എഴുപതോളം ടിക്കറ്റുകൾ ബാക്കിയുണ്ട്.
തീവണ്ടികളിൽ ടിക്കറ്റില്ലക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് മാസങ്ങൾക്ക് മുമ്പുതന്നെ തീർന്നിരുന്നു.
ഡിസംബർ 20 മുതൽ 25 വരെയുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല. ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന തീവണ്ടിയിൽ പൊതുവേ തിരക്ക് ഉണ്ടാകാത്തതാണ്.
എന്നാൽ, ഇത്തവണ ഈ തീവണ്ടിയിലും ടിക്കറ്റ് തീർന്നു. എറണാകുളം എക്‌സ്‌പ്രസ് (12677), കന്യാകുമാരി എക്‌സ്‌പ്രസ് (16526), കൊച്ചുവേളി എക്‌സ്‌പ്രസ് (16315), യശ്വന്തപുര- കണ്ണൂർ എക്‌സ്‌പ്രസ് (16527), കണ്ണൂർ എക്‌സ്‌പ്രസ് (16511) എന്നീ തീവണ്ടികളെയാണ് ബെംഗളൂരു മലയാളികൾ നാട്ടിൽ പോകാൻ പ്രധാനമായും ആശ്രയിക്കുന്നത്.
അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്.
എറണാകുളത്തേക്കുള്ള ചില ബസുകളിൽ 4000 രൂപയ്ക്ക് മുകളിലാണ് നിരക്ക്.ഭൂരിഭാഗം ബസുകളിലും ടിക്കറ്റ് തീർന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.